കുവൈത്തില്‍ 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി; പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ഇന്ത്യക്കാര്‍

കുവൈത്തില്‍ 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി; പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ഇന്ത്യക്കാര്‍

കുവൈത്തില്‍ 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.


പുതിയ കേസുകളില്‍ അഞ്ചു കുവൈത്തികളും ഫിലിപ്പൈന്‍ പൗരനും വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. എട്ടു ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശ് പൗരനും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്. ആറു ഇന്ത്യക്കാര്‍, മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവര്‍ക്ക് രോഗം പകര്‍ന്നത് ആരില്‍ നിന്നാണെന്നു വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച ഒരു കുവൈത്ത് പൗരന്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Other News in this category



4malayalees Recommends