ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ജോലിക്കാരായ മാതാപിതാക്കള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍; 1.6 ബില്യണ്‍ ഡോളറിന്റെ സ്‌കീം മൂന്ന് മാസത്തേക്ക്; ഒരു മില്യണ്‍ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും; ട്രാക്ടര്‍ ഡ്രൈവര്‍ മുതല്‍ ഡോക്ടര്‍ വരെയുള്ളവര്‍ക്ക് ഗുണം

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ജോലിക്കാരായ മാതാപിതാക്കള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍; 1.6 ബില്യണ്‍ ഡോളറിന്റെ സ്‌കീം മൂന്ന് മാസത്തേക്ക്; ഒരു മില്യണ്‍ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും; ട്രാക്ടര്‍ ഡ്രൈവര്‍ മുതല്‍ ഡോക്ടര്‍ വരെയുള്ളവര്‍ക്ക് ഗുണം
ഓസ്‌ട്രേലിയയില്‍ കൊറോണ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന എല്ലാ ജോലിക്കാര്‍ക്കും സൗജന്യം ചൈല്‍ഡ് കെയര്‍ ലഭ്യമാക്കുന്നു. രാജ്യത്തെ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കാണ് 1.6 ബില്യണ്‍ ഡോളറിന്റെ ഈ ബൃഹത്തായ സബ്‌സിഡി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന സ്‌കീമായിരിക്കുമിത്. തുടര്‍ന്നും ഇത് ആവശ്യമായി വരുകയാണെങ്കില്‍ ദീര്‍ഘിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കൊറോണ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായിരിക്കുന്ന ഏതാണ്ട ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ക്ക് ആറ് മാസത്തേക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അനേകം മാതാപിതാക്കള്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരെ സഹായിക്കുന്നതിനായി കൊറോണ ലോക്ക്ഡൗണിനിടയിലും ചൈല്‍ഡ് കെയര്‍ സെന്ററുകളെ അവശ്യ സര്‍വീസാക്കി പ്രഖ്യാപിച്ച് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നുമാണ് വ്യാഴാഴ്ച ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്രീ ചൈല്‍ഡ് കെയര്‍ ജോലി ചെയ്യുന്ന എല്ലാ മാതാപിതാക്കള്‍ക്കും ലഭ്യമായിരിക്കും. ഏത് ജോലി ചെയ്യുന്നവര്‍ക്കും പാര്‍ട്ട് ടൈം , ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്നവര്‍ക്കും വേര്‍തിരിവില്ലാതെ ഇത് ലഭ്യമാകുന്നതായിരിക്കും.' എസെന്‍ഷ്യല്‍ വര്‍ക്കര്‍' എന്ന കാറ്റഗറിയില്‍ പെടുന്ന ഏത് ജോലി ചെയ്യുന്ന മാതാ-പിതാക്കള്‍ക്ക് ഈ ഗവണ്‍മെന്റ് ഫണ്ടഡ് പ്രോഗ്രാമിന് യോഗ്യതയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ട്രക്ക് ഡ്രൈവര്‍ മുതല്‍ നഴ്‌സ്, അല്ലെങ്കില്‍ ഡോക്ടര്‍ വരെ ഏത് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഈ ഫ്രീ ചൈല്‍ഡ് കെയറിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് എഡ്യുക്കേഷന്‍ മിനിസ്റ്ററായ ഡാന്‍ ടെഹാന്‍ വെളിപ്പടുത്തുന്നത്. എന്തിനേറെ പറയുന്നു അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുന്ന ഫ്രീ ചൈല്‍ഡ് കെയര്‍ സ്‌കീമിന് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്കും യോഗ്യതയുണ്ടായിരിക്കും. ഏപ്രില്‍ ആറ് മുതല്‍ ആരംഭിക്കുന്ന ഈ സ്‌കീം പ്രകാരം രാജ്യമാകമാനമുള്ള 1300 ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്ക് ഫണ്ട് ലഭ്യമാകുന്നതായിരിക്കും. ചൈല്‍ഡ്‌കെയറില്‍ നിന്നും കുട്ടികളെ പിന്‍വലിച്ചവര്‍ക്ക് ഈ സ്‌കീം പ്രകാരം റീ എന്റോള്‍ ചെയ്യാനാവും.


Other News in this category



4malayalees Recommends