ഓസ്‌ട്രേലിയയില്‍ ജനസംഖ്യയുടെ ഒരു ശതമാനത്തെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; ലോക റെക്കോര്‍ഡെന്ന് പ്രധാനമന്ത്രി; ഒരുലക്ഷം പേരില്‍ 1000 പേരെ ടെസ്റ്റ് ചെയ്തു; മൊത്തത്തില്‍ 2,60,000ത്തില്‍ അധികം പേരെ പരിശോധിച്ചു

ഓസ്‌ട്രേലിയയില്‍ ജനസംഖ്യയുടെ ഒരു ശതമാനത്തെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; ലോക റെക്കോര്‍ഡെന്ന് പ്രധാനമന്ത്രി; ഒരുലക്ഷം പേരില്‍ 1000 പേരെ ടെസ്റ്റ് ചെയ്തു; മൊത്തത്തില്‍ 2,60,000ത്തില്‍ അധികം പേരെ പരിശോധിച്ചു
ജനസംഖ്യയുടെ ഒരു ശതമാനം പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയ ലോകത്തിലെ ആദ്യരാജ്യമെന്ന പദവി ഓസ്‌ട്രേലിയക്കാണെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കാന്‍ബറയില്‍ വച്ച് നടന്ന ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വച്ചാണ് അദ്ദേഹം ഈ അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 1000 ടെസ്റ്റുകള്‍ തങ്ങള്‍ നടത്തിയെന്നും ഇത് വച്ച് നോക്കുമ്പോള്‍ രാജ്യത്തെ മൊത്തം ജനസഖ്യയുടെ ഒരു ശതമാനത്തെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയെന്നുമാണ് മോറിസന്‍ വിശദീകരിക്കുന്നത്.

രോഗികളുടെ ട്രേസിംഗ്, മറ്റ് നിയന്ത്രണങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയവ സ്റ്റേറ്റ് ലെവലില്‍ ഏകീകരിപ്പിച്ച് നടത്താന്‍ രാജ്യത്തിന് സാധിച്ചത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. സ്റ്റേറ്റുകളിലെ ഹെല്‍ത്ത് മിനിസ്റ്റര്‍മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇത്രയധികം പേരെ ടെസ്റ്റ് ചെയ്യാന്‍ സാധിച്ചിരിക്കുന്നതെന്നും മോറിസന്‍ പറയുന്നു.ഇത്തരത്തില്‍ പരമാവധി പേരെ ടെസ്റ്റ് ചെയ്തതിലൂടെ വൈറസിനെ ഫലപ്രദമായി ട്രാക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുവെന്നും മോറിസന്‍ അവകാശപ്പെടുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ മൊത്തത്തില്‍ 2,60,000ത്തില്‍ അധികം പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കാന്‍ സാധിച്ചിരിക്കുന്നത്. ടെസ്റ്റുകളുടെ കാര്യത്തില്‍ യുഎസും സൗത്ത് കൊറിയയും മാത്രമാണ് ഓസ്‌ട്രേലിയക്ക് മുന്നിലുള്ളത്. എന്നാല്‍ ആളോഹരി അടിസ്ഥാനത്തില്‍ ടെസ്റ്റിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയ തന്നെയാണ് മുന്നിലുള്ളത്. ക്രിസ്മസ് ഐലന്റ്, നോര്‍ത്തേണ്‍ ടെറിട്ടെറി തുടങ്ങിയിടങ്ങളില്‍ ഫലപ്രദമായി ക്വോറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തിയതും ഗുണം ചെയ്തുവെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends