റസിഡന്‍സി വിസ ഉള്‍പ്പെടെ എല്ലാത്തരും വിസക്കാരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ; റസിഡന്‍സി വിസ ഉള്ള നിലവില്‍ രാജ്യത്തിന് പുറത്തുള്ള ആളുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണം

റസിഡന്‍സി വിസ ഉള്‍പ്പെടെ എല്ലാത്തരും വിസക്കാരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവേശന വിലക്ക് നടപ്പിലാക്കിയത്. റസിഡന്‍സി വിസക്കാര്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയത്.

പുതിയ ഉത്തരവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റസിഡന്‍സി വിസ ഉള്ള നിലവില്‍ രാജ്യത്തിന് പുറത്തുള്ള ആളുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ 'Twajudi for residents' എന്ന പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ളവരുടെ സുരക്ഷിതമായ മടങ്ങി വരവ് എളുപ്പമാക്കാന്‍ ലക്ഷ്യം വച്ചുള്ള സേവനമാണിത്.

Other News in this category

4malayalees Recommends