കാനഡയില്‍ കോവിഡ്-19 മരണങ്ങള്‍ 138 ആയി ഉയര്‍ന്നു; 11,000 പേര്‍ക്ക് രോഗബാധ; മഹാമാരിയെ ചെറുക്കാന്‍ വീടുകളില്‍ കഴിയുകയും സാമൂഹിക അകലം പാലിക്കുകയും ഡോക്ടര്‍മാരുടെ ഉപദേശം അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയെന്ന് ട്രൂഡ്യൂ

കാനഡയില്‍ കോവിഡ്-19 മരണങ്ങള്‍ 138 ആയി ഉയര്‍ന്നു;  11,000 പേര്‍ക്ക് രോഗബാധ; മഹാമാരിയെ ചെറുക്കാന്‍ വീടുകളില്‍ കഴിയുകയും സാമൂഹിക അകലം പാലിക്കുകയും ഡോക്ടര്‍മാരുടെ ഉപദേശം അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയെന്ന് ട്രൂഡ്യൂ

കാനഡയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 11,000 കടക്കുകയും മരണം 138 ആയി ഉയരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. മഹാമാരി രാജ്യത്ത് പരക്കുന്നത് കുറയ്ക്കാനായി രാജ്യത്തെ പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ അങ്ങേയറ്റം ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധവുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന നാളുകളില്‍ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയാല്‍ ഹോസ്പിറ്റലുകള്‍ കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളുന്നതിനായി തയ്യാറെടുത്ത് കൊണ്ടിരിക്കുന്നുമുണ്ട്.


കാനഡയെ ഈ മഹാവിപത്തില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിനായി വീടുകളില്‍ തന്നെ കഴിയുകയെന്ന മഹത്തായ ദൗത്യമാണ് കാനഡക്കാര്‍ക്ക് മുന്നിലുളളതെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ മുന്നോട്ട് വന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരം രാജ്യത്തെ പ്രീമിയര്‍മാരുമായി നടത്തിയ ഒരു വെര്‍ച്വല്‍ മീറ്റിംഗിനിടെയാണ് ട്രൂഡ്യൂ ഈ നിര്‍ണായകമായ ആഹ്വാനം നടത്തിയിരിക്കുന്നത്. മഹാമാരിയെ തുരത്തുന്നതിന് രാജ്യത്തെ സ്റ്റേറ്റുകള്‍ക്കിടയില്‍ ഒത്ത് ചേര്‍ന്ന്പ്രവര്‍ത്തിക്കലും ഡാറ്റ ഷെയറിംഗും മോഡലിംഗും വിശകലനവും അനിവാര്യമാണെന്ന് ട്രൂഡ്യൂ പ്രീമിയര്‍മാരെ ഓര്‍മിപ്പിച്ചിരുന്നു.

രാജ്യത്തെ കൊറോണ ബാധയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ജനത്തിന് ആഗ്രഹമുണ്ടെന്ന് താന്‍ മനസിലാക്കുന്നുവെന്നും അസുഖത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗവണ്‍മെന്റ് ഉടന്‍ വെളിപ്പെടുത്തുമെന്നും ട്രൂഡ്യൂ ഉറപ്പേകുന്നു. ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയും വീടുകളില്‍ തന്നെ കഴിയുകയും മറ്റുളളവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്താല്‍ നമുക്ക് കൊറോണ ബാധിക്കില്ലെന്നും അതിലൂടെ രാജ്യത്തെ ആശുപത്രികളുടെ മേലുള്ള സമ്മര്‍ദം കുറയ്ക്കാനാവുമെന്നും ട്രൂഡ്യൂ ജനത്തെ ഓര്‍മിപ്പിച്ചു.

Other News in this category



4malayalees Recommends