കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് അമേരിക്ക; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480; രോഗം ബാധിച്ച മരിച്ചവരുടെ ആകെ എണ്ണം 7406 ആയി; രോഗം പടരുമ്പോഴും നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക് ധരിച്ചോളൂ ഞാന്‍ ധരിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ട്രംപ്

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് അമേരിക്ക; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480; രോഗം ബാധിച്ച മരിച്ചവരുടെ ആകെ എണ്ണം 7406 ആയി;  രോഗം പടരുമ്പോഴും നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക് ധരിച്ചോളൂ ഞാന്‍ ധരിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ട്രംപ്

അമേരിക്കയില്‍ കൊവിഡ് ഭീതി ഉയരുകയാണ്. ഏപ്രില്‍ 3-ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ് അമേരിക്കയില്‍ ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മരിച്ചത്. അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയില്‍ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കി. എന്നാല്‍ താന്‍ മാസ്‌ക് ധരിക്കില്ലെന്ന വിവാദ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു രാജ്യത്തെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്ന കാര്യം പറഞ്ഞാണ് താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്

Other News in this category



4malayalees Recommends