ഒന്റാറിയോവില്‍ അധികം വൈകാതെ 15,000 പേര്‍ കൊറോണ ബാധിച്ച് മരിക്കുമെന്ന് പ്രവചനം; കാനഡയില്‍ മൊത്തം മരണം 152ഉം രോഗികള്‍ 11,747 ആയും ഉയര്‍ന്നു; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ഒന്റാറിയോ ശവപ്പറമ്പായി മാറുമെന്ന് മുന്നറിയിപ്പ്

ഒന്റാറിയോവില്‍ അധികം വൈകാതെ 15,000 പേര്‍ കൊറോണ ബാധിച്ച് മരിക്കുമെന്ന് പ്രവചനം; കാനഡയില്‍ മൊത്തം മരണം 152ഉം രോഗികള്‍ 11,747 ആയും ഉയര്‍ന്നു; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ഒന്റാറിയോ ശവപ്പറമ്പായി മാറുമെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കൊറോണ ശക്തമായ പടരുന്നതിനാല്‍ വരും മാസങ്ങളില്‍ ഒന്റാറിയോവില്‍ ചുരുങ്ങിയത് 15,000 പേരെങ്കിലും മരിക്കുമെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തി. ഇന്നലത്തെ കണക്കുകള്‍ പ്രകാരം ഒന്റാറിയോവില്‍ കൊറോണ ബാധിച്ച് 67 മരണങ്ങളും 3255 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മരണ സംഖ്യ 152 ആയും മൊത്തം രോഗികള്‍ 11,747 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്.രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ പ്രവശ്യയായ ഒന്റാറിയോവില്‍ സമീപമാസങ്ങളുണ്ടായേക്കാവുന്ന ഈ ദുരന്തത്തെക്കുറിച്ചുള്ള പ്രവചനം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഉയര്‍ത്തുന്നുണ്ട്. പ്രവിശ്യ അവിടുത്തെ കൊറോണ വൈറസ് അവസ്ഥ ഇന്നലെ പുറത്ത് വിട്ടപ്പോഴാണ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. നേരത്തെ തന്നെ കടുത്ത സമ്മര്‍ദത്തിലായിരുന്ന പ്രവിശ്യയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് മേല്‍ കൊറോണ ഭാരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇത്രയും പേര്‍ മരിക്കുമെന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും അതിനാല്‍ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ഇവിടുത്തെ പ്രീമിയറായ ഡൗഗ് ഫോര്‍ഡ് മുന്നറിയിപ്പേകുന്നത്.ജനങ്ങള്‍ക്കും പ്രവിശ്യയിലെ ഗവണ്‍മെന്റിനും ഒത്ത് ചേര്‍ന്ന് ഈ ആപത്തിനെ അതിജീവിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പകരുന്നു. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കാനഡയിലെ മറ്റ് പ്രവിശ്യകളെ പോലെ തന്നെ ഒന്റാറിയോ ഇവിടുത്തെ അത്യാവശ്യമല്ലാത്ത സര്‍വീസുകളെല്ലാം നിര്‍ത്തി വച്ചിട്ടുണ്ട്. സ്‌കൂളുകളും പൊതു ഇടങ്ങളും പാര്‍ക്കുകളും അടച്ച് പൂട്ടിയിട്ടുണ്ട്.എന്നിട്ടും ഇവിടെ കൊറോണ ബാധിതരും മരണങ്ങളുമേറുന്നതാണ് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.


Other News in this category



4malayalees Recommends