വിക്ടോറിയയില്‍ ഇന്നലെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയവും ജനജീവിതം താറുമാറാക്കി; വാഹനങ്ങളിലും കെട്ടിടങ്ങളിലും കുടുങ്ങിയവരേറെ; ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കോള്‍ഡ് ഔട്ട്‌ബ്രേക്ക്; കൊറോണക്കിടെ പ്രതികൂല കാലാവസ്ഥയും

വിക്ടോറിയയില്‍ ഇന്നലെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയവും ജനജീവിതം താറുമാറാക്കി; വാഹനങ്ങളിലും കെട്ടിടങ്ങളിലും കുടുങ്ങിയവരേറെ; ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കോള്‍ഡ് ഔട്ട്‌ബ്രേക്ക്; കൊറോണക്കിടെ പ്രതികൂല കാലാവസ്ഥയും
കൊറോണ ബാധയാല്‍ വലയുന്ന വിക്ടോറിയയില്‍ ഇന്നലെ പെട്ടെന്നുണ്ടായ പ്രളയവും ജനത്തെ ബുദ്ധിമുട്ടിച്ചു. ശക്തമായ മഴ കാരണമാണ് സെന്‍ട്രല്‍ വിക്ടോറിയയില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ വാഹനങ്ങളിലും കെട്ടിടങ്ങളിലും അകപ്പെട്ട് പോവുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് വേറിട്ട സംഭവങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് തങ്ങളുടെ വളണ്ടിയര്‍മാരെയും മരോന്‍ഗിനെയും വിളിച്ചിരുന്നുവെന്നാണ് ദി ബെന്‍ഡിഗോ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

വെള്ളപ്പൊക്കത്തെയും കെട്ടിട തകര്‍ച്ചയെയും തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ചുരുങ്ങിയത് 20 ഫോണ്‍ കോളുകളെങ്കിലും ലഭിച്ചിരുന്നുവെന്നാണ് ഈ യൂണിറ്റ് വെളിപ്പെടുത്തുന്നത്. മാല്ലീ, സൗത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ കണ്ട്രി, നോര്‍ത്ത് സെന്‍ട്രല്‍ , വിമ്മെറെ, എന്നിവിടങ്ങളില്‍ കടുത്ത കാറ്റുകളുണ്ടാകുമെന്ന് വെതര്‍ ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകിയിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ കോള്‍ഡ് ഔട്ട്‌ബ്രേക്ക് കാരണം ന്യൂ സൗത്ത് വെയില്‍സ് ബുദ്ധിമുട്ടിലാകുമെന്നായിരുന്നു ഫോര്‍കാസ്‌ററര്‍മാര്‍ മുന്നറിയിപ്പേകിയിരുന്നത്.

ഏപ്രില്‍ ആവറേജിനേക്കാള്‍ താപനില ഈ സ്റ്റേറ്റില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും താഴുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിച്ചിരിക്കുന്നത്.ഇല്ലാവാരയിലും സൗത്ത് കോസ്റ്റ്, സെന്‍ട്രല്‍ ടേബിള്‍ലാന്‍ഡ്‌സ്, സതേണ്‍ ടേബിള്‍ ലാന്‍ഡ്, സൗത്ത് വെസ്റ്റ് സ്ലോപ്‌സ്, എന്നിവിടങ്ങളില്‍ കടുത്ത കാറ്റുകള്‍ ശനിയാഴ്ച ഉണ്ടാവുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. ബൈറോന്‍, കോഫ്‌സ്, മാക്യുരി, ഹണ്ടര്‍ സിഡ്‌നി, ഇല്ലാവാര, ബേറ്റ് മാന്‍സ്, ഏഡന്‍ കോസ്റ്റ്‌സ് എന്നിവിടങ്ങളില്‍ സമുദ്രത്തില്‍ നിന്നും ശക്തമായ കാറ്റുകളടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends