' അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കും; നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'; വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

' അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കും; നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'; വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത രണ്ടാഴ്ച മാരകവും ഭയാനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ദുഷ്‌കരമായ സമയമാണ് അമേരിക്കയെ സംബന്ധിച്ച് ഇത്. മൂന്നു ലക്ഷം പേര്‍ക്കാണ് ഇതുവരെ യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 8000 കടന്നു.ഇതിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. ആകെ 3373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്ക് രോഗം ഭേദമായി. ലഖ്‌നൗവില്‍ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.


അടുത്ത 4 ദിവസത്തിനും 14 ദിവസത്തിനുമിടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാവുമെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമൊ പറഞ്ഞത്. ഒപ്പം രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഉപകരണങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് പുറത്തു നിന്നുള്‍പ്പെടെ ന്യൂയോര്‍ക്കിന് നിലവില്‍ വെന്റിലേറ്ററുകള്‍ ലഭിക്കുന്നുണ്ട്.

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു.അതേസമയം അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.
Other News in this category



4malayalees Recommends