കാനഡയിലേക്ക് മാസ്‌കുകളും കോവിഡ്-19 മെഡിക്കല്‍ സപ്ലൈസും അയക്കുന്നത് നിരോധിക്കാനുള്ള യുഎസിന്റെ നീക്കം; വൈറ്റ്ഹൗസിനോട് പ്രതികാരത്തിനില്ലെന്ന് കനേഡിയന്‍ പ്രധനമന്ത്രി; പ്രശ്‌നം ട്രംപിനെ പറഞ്ഞ് ബോധ്യപ്പെടുത്തി പരിഹാരം കാണുമെന്ന് ജസ്റ്റിന്‍ ട്രൂഡ്യൂ

കാനഡയിലേക്ക് മാസ്‌കുകളും കോവിഡ്-19 മെഡിക്കല്‍ സപ്ലൈസും അയക്കുന്നത് നിരോധിക്കാനുള്ള യുഎസിന്റെ നീക്കം; വൈറ്റ്ഹൗസിനോട് പ്രതികാരത്തിനില്ലെന്ന് കനേഡിയന്‍ പ്രധനമന്ത്രി; പ്രശ്‌നം ട്രംപിനെ പറഞ്ഞ് ബോധ്യപ്പെടുത്തി പരിഹാരം കാണുമെന്ന് ജസ്റ്റിന്‍ ട്രൂഡ്യൂ
കാനഡയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും മാസ്‌ക് അടക്കമുള്ള കോവിഡ്-19 മെഡിക്കല്‍ സപ്ലൈസ് നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഹൗസിനോട് യാതൊരു വിധത്തിലുമുള്ള പ്രതികാര നടപടികളും കൈക്കൊളളില്ലെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ഇക്കാര്യത്തില്‍ നയപരമായ സമീപനം കൈക്കൊള്ളാനാണ് ട്രൂഡ്യൂ ഒരുങ്ങുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്നത് അമേരിക്കക്കാര്‍ക്കും കാനഡക്കാര്‍ക്കും ഒരു പോലെ ദോഷകരമായി വര്‍ത്തിക്കുമെന്ന് ട്രംപിനെ പറഞ്ഞ് ബോധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ട്രൂഡ്യൂ പ്രതീക്ഷ പുലര്‍ത്തുന്നതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ദിവസങ്ങളില്‍ താന്‍ ട്രംപുമായി സംസാരിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നു. ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ അമേരിക്കയോട് പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രൂഡ്യൂ ആവര്‍ത്തിക്കുന്നു.

ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര ധാരണയോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് ട്രൂഡ്യൂ വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് -19 കേസുകള്‍ യുഎസില്‍ ലോകത്തിലെ മറ്റിടങ്ങളിലേതിനേക്കാള്‍ കുതിച്ച് കയറുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാസ്‌കുകള്‍ക്കും മറ്റ് പഴ്‌സണല്‍ പ്രോട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപ് അവയുടെ കയറ്റുമതി നിരോധിച്ചിരിക്കുന്നത്. എന്നാല്‍ കാനഡയിലും കൊറോണ പടരുന്നതിനാല്‍ ഇവയ്ക്ക് ആവശ്യം വര്‍ധിച്ച് വരുന്ന സാഹര്യമാണുള്ളത്. അതിനാല്‍ യുഎസ് ഇവയുടെ കയറ്റുമതി നിരോധിക്കുന്നതിലൂടെ കാനഡയില്‍ ഇവയുടെ ക്ഷാമം വര്‍ധിക്കുമെന്നുള്ള ആശങ്കയും ശക്തമാണ്.

Other News in this category



4malayalees Recommends