യുഎസില് കൊറോണ മരണങ്ങള്‍ 8454; മൊത്തം രോഗികള്‍ 3,11,637; 1,14,775 രോഗികളും 3565 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; ന്യൂയോര്‍ക്ക് ഏരിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി യുണൈറ്റഡ് എയര്‍ലൈന്‍സ്

യുഎസില് കൊറോണ മരണങ്ങള്‍ 8454; മൊത്തം രോഗികള്‍ 3,11,637; 1,14,775 രോഗികളും 3565 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; ന്യൂയോര്‍ക്ക് ഏരിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി  യുണൈറ്റഡ് എയര്‍ലൈന്‍സ്
3,11,637 വൈറസ്ബാധിതരുമായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും കരകയറാന്‍ യുഎസിന് സാധിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ രാജ്യത്തെ കൊറോണ മരണം 8,454 ആയി വര്‍ധിച്ചിട്ടുമുണ്ട്.രാജ്യത്ത് മൊത്തം 14,828 പേരാണ് കോവിഡ്-19ല്‍ നിന്നും മുക്തരായിരിക്കുന്നത്.1,14,775 രോഗികളും 3565 മരണവുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലുളള സ്റ്റേറ്റായി ന്യൂയോര്‍ക്ക് മാറിയിട്ടുണ്ട്.

ന്യൂജഴ്‌സിയില്‍ 34,124 രോഗികളും 846 മരണവും മിച്ചിഗനില്‍ 14,225 രോഗികളും 540 മരണങ്ങളും കാലിഫോര്‍ണിയയില്‍ 13,929 രോഗികളും 321 മരണങ്ങളും ലൂസിയാനയില്‍ 12,496 രോഗികളും 409 മരണങ്ങളും മസാച്ചുസെറ്റ്‌സില്‍ 11,736 രോഗികളും 216 മരണങ്ങളും ഫ്‌ലോറിഡയില്‍ 11,545 രോഗികളും 195 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കോവിഡ് -19 ബാധയും മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 ഭീഷണി ശക്തമായിക്കൊണ്ടിരിക്കുന്നതിനാല്‍ രണ്ട് ന്യൂയോര്‍ക്ക് ഏരിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതിന് യുണൈറ്റഡ് എയര്‍ലൈന്‍സ് തീരുമാനിച്ചു. ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലാഗാര്‍ഡിയ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇന്ന് അതായത് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ സര്‍വീസ് വെട്ടിച്ചുരുക്കല്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും നിലനില്‍ക്കുമെന്നും കമ്പനി അറിയിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ്-19 സംഹാരതാണ്ഡവമാടുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. ഈനഗരത്തില്‍ 63,300 കൊറോണ രോഗികളും 1905 മരണവും ശനിയാഴ്ച വൈകുന്നേരം സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends