ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടെത്തി; ലോകമെമ്പാടും വ്യാകമായി ഉപയോഗിക്കുന്ന ആന്റി പെറസൈറ്റിലൂടെ കോവിഡ്-19നെ തുരത്താമെന്ന് ഡോ. കൈലി വാഗ്സ്റ്റാഫ് ; ഇവെര്‍മെക്ടിനിലൂടെ രണ്ട് ദിവസം കൊണ്ട് കൊലയാളി വൈറസിനെ പിടിച്ച് കെട്ടാം

ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കൊറോണക്കെതിരെയുള്ള മരുന്ന് കണ്ടെത്തി; ലോകമെമ്പാടും വ്യാകമായി ഉപയോഗിക്കുന്ന  ആന്റി പെറസൈറ്റിലൂടെ കോവിഡ്-19നെ തുരത്താമെന്ന് ഡോ. കൈലി വാഗ്സ്റ്റാഫ് ; ഇവെര്‍മെക്ടിനിലൂടെ രണ്ട് ദിവസം കൊണ്ട് കൊലയാളി വൈറസിനെ പിടിച്ച് കെട്ടാം
ആഗോളവ്യാപകമായി പടര്‍ന്ന് 1,201,565 പേരെ ബാധിക്കുകയും 64,691 പേരുടെ ജീവനെടുക്കുകയും ചെയ്ത കൊറോണയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാന്‍ ലോകമെമ്പാടും തിരക്കിട്ട ഗവേഷണങ്ങള്‍ നടക്കുന്നതിനിടെ ഓസ്‌ട്രേലിയയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനും മൊനാഷ് യൂണിവേഴ്സിറ്റിയിലെ മൊണാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനുമായ ഡോ. കൈലി വാഗ്സ്റ്റാഫ് ഇത് സംബന്ധിച്ച ഗവേഷണത്തില്‍ നിര്‍ണായക വഴിത്തിരിവിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടും വ്യാകമായി ഉപയോഗിക്കുന്ന ആന്റി പെറസൈറ്റിലൂടെ കോവിഡ്-19നെ തുരത്താമെന്നാണ് ഡോ. കൈലി അവകാശപ്പെടുന്നത്. ഇവെര്‍മെക്ടിന്‍ എന്ന ഈ ആന്റി പെറസൈറ്റില്‍ നിന്നും വികസിപ്പിച്ചെടുക്കുന്ന മരുന്നിലൂടെ രണ്ട് ദിവസം കൊണ്ട് കൊലയാളി വൈറസിനെ പിടിച്ച് കെട്ടാമെന്നാണ് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.അധികം വൈകാതെ മനുഷ്യനില്‍ ഈ മരുന്ന് പരീക്ഷിച്ച് വിജയിക്കുന്നതോടെ കൊറോണക്കെതിരായ ഫലപ്രദമായ ഔഷധം ലഭ്യമാക്കാനാവുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

കൊറോണയുടെ കോശങ്ങളെ ഞൊടിയിടയില്‍ നശിപ്പിക്കുന്ന ഈമരുന്നിന് എച്ച്ഐവി, ഇന്‍ഫ്ലുവന്‍സ്, സിക വൈറസുകളെയും നശിപ്പിക്കാനാവുമെന്ന്പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഈ മരുന്ന് ആഗോളതലത്തില്‍ ഇപ്പോള്‍ തന്നെ സുലഭമായതിനാല്‍ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതീക്ഷയേറെയാണ്. ഇതിന്റെ സിംഗിള്‍ ഒറ്റ ഡോസ് കഴിക്കുന്നതിലൂടെ തന്നെ എല്ലാ വൈറല്‍ ആര്‍എന്‍എയെയും അഥവാ വൈറസിന്റെ എല്ലാ ജനറ്റിക് മെറ്റീരിയലിനെയും നശിപ്പിക്കാനാവുമെന്ന് തങ്ങള്‍ക്ക് സ്ഥിരീകരിക്കാനായെന്നാണ് ഡോ. കൈലി അവകാശപ്പെടുന്നത്.

ഈ ഔഷധം മനുഷ്യരില്‍ എത്രഡോസ് കൊടുക്കണമെന്ന് ഗവേഷകര്‍ക്ക് ഇനിയും പരീക്ഷണങ്ങളിലൂടെ നിര്‍ണയിക്കേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാത്രമേ കൊറോണ രോഗികളില്‍ ഈ മെഡിസിന്‍ സുരക്ഷിതമായി ഉപയോഗിക്കാനാവുകയുള്ളൂ.ഇവെര്‍മെക്ടിന്‍ എന്ന ഈ ആന്റി പെറസൈറ്റ്കൊറോണ രോഗികളില്‍ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends