സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ സ്വകാര്യ ഹോസ്പിറ്റലുകളുമായി കരാറുണ്ടാക്കുന്നു; ഐസിയു, ആംബുലന്‍സ് സര്‍വീസ്, തുടങ്ങിയവ ശേഷികള്‍ വര്‍ധിക്കും; സ്‌റ്റേറ്റില്‍ നിരവധി പേര്‍ സുഖം പ്രാപിക്കുന്നത് പ്രതീക്ഷയേകുന്നു

സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ സ്വകാര്യ ഹോസ്പിറ്റലുകളുമായി കരാറുണ്ടാക്കുന്നു; ഐസിയു, ആംബുലന്‍സ് സര്‍വീസ്, തുടങ്ങിയവ ശേഷികള്‍ വര്‍ധിക്കും; സ്‌റ്റേറ്റില്‍ നിരവധി പേര്‍ സുഖം പ്രാപിക്കുന്നത് പ്രതീക്ഷയേകുന്നു
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് സ്വകാര്യ ഹോസ്പിറ്റലുകളുമായി നിര്‍ണായകമായ കരാര്‍ ഒപ്പ് വയ്ക്കുന്നു.ഇതിനെ തുടര്‍ന്ന് സ്റ്റേറ്റിലെ ഐസിയു ശേഷി വന്‍ തോതില്‍ വര്‍ധിച്ച് കോവിഡ്-19 രോഗികള്‍ക്ക് കടുത്ത ആശ്വാസമാകുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇതിന് പുറമെ നൂറ് കണക്കിന് ആംബുലന്‍സ് ഓഫീസര്‍മാരെയും സ്റ്റേറ്റിന് കൂടുതലായി ലഭിക്കുന്നതായിരിക്കും. സതേണ്‍ ഓസ്‌ട്രേലിയയില്‍ ഇന്ന് മാത്രം രണ്ടോളം പുതിയ കോവിഡ് -19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ പുതിയ ഡീലിലുടെ സ്റ്റേറ്റിലേക് 100 പുതിയ പാരാമെഡിക്‌സിനെയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.സ്‌റ്റേറ്റില്‍ നിലവില്‍ മൊത്തം 409 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.കര്‍ക്കശമായ നീക്കങ്ങളിലൂടെ സ്റ്റേറ്റില്‍ വൈറസ് ബാധയുടെ തോത് അതിവേഗം പിടിച്ച് കെട്ടാന്‍ സാധിക്കുമെന്നും സ്വകാര്യആശുപത്രികളുമായുള്ള പുതിയ നീക്കത്തിലൂടെ മഹാമാരിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്നാണ് സ്റ്റേറ്റിലെ നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

സ്റ്റേറ്റില്‍ നിലവില്‍ ഒമ്പത് രോഗികളാണ് ഐസിയുവില്‍ ഉള്ളത്. ഏഴ് പേര്‍ ക്രിട്ടിക്കല്‍ കണ്ടീഷനിലുമാണ്. അഡലെയ്ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മൂന്ന് കേസുകള്‍ നിലവില്‍ 28 പേരായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 11 പേര്‍ ബാഗേജ് ഹാന്‍ഡ്‌ലര്‍മാരാണ്. മറ്റ് 11 പേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ രോഗബാധിതരാവുകയായിരുന്നു. സ്‌റ്റേറ്റില്‍ 51 പേരാണ് രോഗത്തില്‍ നിന്നും മുക്തരായിരിക്കുന്നത്. നിലവില്‍ സ്‌റ്റേറ്റില്‍ നിരവധി പേര്‍ക്ക് രോഗം ഭേദമാകുന്നതില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാനായിട്ടില്ലെന്നുമാണ് ഹെല്‍ത്ത് മിനിസ്റ്ററായ സ്റ്റീവന്‍ വാഡ് പറയുന്നത്.


Other News in this category



4malayalees Recommends