ഓസ്‌ട്രേലിയക്കാരുടെ ജീവിതരീതികളില്‍ കൊറോണ ഭീഷണി അടിമുടി മാറ്റങ്ങളുണ്ടാക്കി; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ യാത്രകളെ ചുരുക്കി; പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറഞ്ഞു; റസ്റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെത്തുന്നവര്‍ പാതിയായി

ഓസ്‌ട്രേലിയക്കാരുടെ ജീവിതരീതികളില്‍ കൊറോണ ഭീഷണി അടിമുടി മാറ്റങ്ങളുണ്ടാക്കി; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ യാത്രകളെ ചുരുക്കി; പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറഞ്ഞു; റസ്റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെത്തുന്നവര്‍ പാതിയായി

കൊറോണ ഉയര്‍ത്തിയ ഭീഷണി കാരണം ഓസ്‌ട്രേലിയക്കാരുടെ ജീവിതരീതികളില്‍ വ്യാപകമായ മാറ്റങ്ങളുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഗൂഗിള്‍ മാപ്പ്, സിറ്റി മാപ്പര്‍ തുടങ്ങിയവയാണ് ഇത് സംബന്ധിച്ച മാറ്റങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഗൂഗിള്‍ മില്യണ്‍ കണക്കിന് ഓസ്‌ട്രേലിയക്കാരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും നിലവിലെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ അവരുടെ ചലനങ്ങളെയും യാത്രകളെയും ഏത് പ്രകാരമാണ് മാറ്റി മറിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.


പൊതു ഗതാഗത സംവിധാനമുപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 58 ശതമാനം ഇടിവുണ്ടായെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. പലരും വളരെ പേടിയോടെയാണ് പുറത്തിറങ്ങി സഞ്ചരിക്കുന്നതെന്നും അടുത്തെത്തുന്ന മനുഷ്യരെ പേടിയോടെയാണ് കാണുന്നതെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. മഹാമാരി പടരുമെന്ന ഭയത്താല്‍ രാജ്യത്തെ റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, സിനിമാഹാളുകള്‍ തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം പകുതിയായി ഇടിഞ്ഞിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത എല്ലാ കൂട്ടായ്മകളും നിരോധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചക്കകം തങ്ങളുടെ ജീവിത രീതികളില്‍ രാജ്യത്തുള്ളവര്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക പ്രധാനപ്പെട്ട നഗരങ്ങളും ആളുകളില്ലാതെ പ്രേതഭൂമിക്ക് സമാനമായി മാറിയിട്ടുമുണ്ട്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് 29 വരെയുള്ള ഡാറ്റകളെ അടിസ്ഥാനമാക്കിയാണീ കണ്ടെത്തലുകള്‍. അത്യാവശ്യ സാധനങ്ങള്‍ക്കുള്ള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനം, ഫുഡ് വെയര്‍ ഹൗസ്, ഫാര്‍മര്‍ മാര്‍ക്കറ്റ്, സ്‌പെഷ്യാലിറ്റി ഫുഡ് ഷോപ്പുകള്‍, ഡ്രഗ് സ്റ്റോറുകള്‍, ഫാര്‍മസികള്‍ തുടങ്ങിയിടങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍ 19 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends