അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; നാല് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ യുഎസില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി; ഭീതിയില്‍ മലയാളി സമൂഹം

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു; നാല് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ യുഎസില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി; ഭീതിയില്‍ മലയാളി സമൂഹം

കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. നാല് മലയാളികളാണ് പുതുതായി മരണത്തിന് കീഴടങ്ങിയത് കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.


ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്.

ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം (21), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു - 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎസില്‍ മരണമടഞ്ഞിരുന്നു.

അമേരിക്കയിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം പോലും റേഷനിങ്ങിലേയ്ക്ക് പോകുന്ന അവസ്ഥയാണ്. കുട്ടികളുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഭീതിയില്‍ കഴിയുന്നത്.

Other News in this category



4malayalees Recommends