എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ കൊറോണ കവരുന്നത് തുടര്‍ക്കഥയാകുന്നു; ലിവര്‍പൂളിലെ നഴ്‌സും എസെക്സിലെ മിഡ്വൈഫും കൊറോണ ബാധിച്ച് മരിച്ചു; ആശുപത്രി ജീവനക്കാരുടെ കൂട്ടമരണമുണ്ടാകുമെന്ന ആശങ്ക ശക്തം; കാലനെ മുഖാമുഖം കണ്ട് മലയാളി നഴ്‌സുമാര്‍

എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ കൊറോണ കവരുന്നത് തുടര്‍ക്കഥയാകുന്നു; ലിവര്‍പൂളിലെ നഴ്‌സും എസെക്സിലെ മിഡ്വൈഫും കൊറോണ ബാധിച്ച് മരിച്ചു; ആശുപത്രി ജീവനക്കാരുടെ കൂട്ടമരണമുണ്ടാകുമെന്ന ആശങ്ക ശക്തം; കാലനെ മുഖാമുഖം കണ്ട് മലയാളി നഴ്‌സുമാര്‍
കോവിഡ്-19 രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും മിഡ് വൈഫുമാരുടെയും ജീവന്‍ ഏത് നിമിഷവും കൊലയാളി വൈറസ് തട്ടിയെടുക്കാവുന്ന അവസ്ഥ പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച മൂന്ന് നഴ്‌സുമാര്‍ക്കും രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും പുറമെ എന്‍എച്ച്എസിലെ ഒരു നഴ്‌സും ഒരു മിഡ് വൈഫും കൂടി കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ കൊറോണ കവരുന്നത് തുടര്‍ക്കഥയായതോടെ ആശുപത്രി ജീവനക്കാരുടെ കൂട്ടമരണമുണ്ടാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതോടെ കാലനെ മുഖാമുഖം കണ്ടാണ് എന്‍എച്ച്എസിലെ മലയാളി നഴ്‌സുമാര്‍ ഓരോ ദിവസവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.കൊറോണ ബാധിച്ച് റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ലിസ് ഗ്ലാനിസ്റ്റര്‍ എന്ന 68 കാരിയാണ് ഏറ്റവും ഒടുവില്‍ മരിച്ച എന്‍എച്ച്എസ് നഴ്‌സ്. എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു ഇവര്‍.

അവിടെ വച്ച് കോവിഡ്-19 ബാധിതരെ അടുത്ത് പരിചരിച്ചതിലൂടെയാണ് ഇവരിലേക്ക് കൊലയാളി വൈറസ് എത്തിച്ചേര്‍ന്നത്.മിഡ് എസെക്സ് ഹോസ്പിറ്റല്‍ സര്‍വസസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ വച്ചാണ് 54 കാരിയായ ലിന്‍സെ കവന്‍ട്രി കോവിഡ്-19 ബാധയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. ഇതോടെ യുകെയില്‍ കോവിഡ് ബാധിച്ച മരിച്ച നഴ്‌സുമാരുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി എസെക്സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ മിഡ് വൈഫായി സേവനം അനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഇവരെ കൊറോണ പിടികൂടിയിരുന്നത്. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായതിനെ തുടര്‍ന്നാണിവര്‍ മരിച്ചത്.

നഴ്‌സായി വളരെ നാളത്തെ എക്‌സ്പീരിയന്‍സുള്ള ഗ്ലാനിസ്റ്റര്‍ പുതിയ നഴ്സുമാര്‍ക്ക് താങ്ങും തണലുമായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. ഈ മുതിര്‍ന്ന നഴ്‌സിന്റെ ജീവന്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് നഷ്ടപ്പെട്ടുവെന്ന കാര്യം ലിവര്‍ പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് നഴ്സായ ഡയാനെ ബ്രൗണും വെളിപ്പെടുത്തിയിട്ടുണ്ട്.കൊറോണ ബാധിച്ചതിന് ശേഷം സ്വന്തം വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്ന ലിന്‍സെ കവന്‍ട്രിയുടെ നില മോശമായതിനെ തുടര്‍ന്നായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അധികം വൈകാതെ മരണവും സംഭവിച്ചു. രോഗം വഷളയാതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാട്ട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്‌സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് വെള്ളിയാഴ്ച വീട്ടിലെത്തിയ പാടെ മരിച്ച് വീണിരുന്നു. അതിന് പുറമെ അതേ ദിവസം വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ എന്ന നഴ്‌സും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിന് തൊട്ട് മുമ്പത്തെ ദിവസം കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരിയാ നഴ്‌സ് എയ്മീ ഓ റൗര്‍കെക്ക് കൊലയാളി വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.നോര്‍ത്ത് ഈസ്റ്റ്ലണ്ടനില്‍ സേവനമനുഷ്ഠിച്ചിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നീ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും കഴിഞ്ഞ ദിവസങ്ങളില്‍ ഈ മഹാമാരിക്കിരകളായി മരിച്ചിട്ടുണ്ട്.


Other News in this category4malayalees Recommends