യുകെയിലെ കെയര്‍ഹോമുകളില്‍ കൊറോണ ബാധിച്ച് കൂട്ടമരണങ്ങളുണ്ടാകാന്‍ സാധ്യത; ദിവസങ്ങള്‍ക്കുള്ളില്‍ കെയര്‍ഹോമുകളില്‍ മരിച്ചത് 40 വയോധികര്‍; കൂട്ടമരണങ്ങള്‍ പടിവാതില്‍ക്കലെത്തിയിട്ടും കോവിഡ്-19 ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് കെയര്‍ഹോം കമ്പനികള്‍

യുകെയിലെ കെയര്‍ഹോമുകളില്‍ കൊറോണ ബാധിച്ച് കൂട്ടമരണങ്ങളുണ്ടാകാന്‍ സാധ്യത;  ദിവസങ്ങള്‍ക്കുള്ളില്‍ കെയര്‍ഹോമുകളില്‍ മരിച്ചത് 40 വയോധികര്‍; കൂട്ടമരണങ്ങള്‍ പടിവാതില്‍ക്കലെത്തിയിട്ടും കോവിഡ്-19 ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് കെയര്‍ഹോം കമ്പനികള്‍
യുകെയില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച് 621 പേര്‍ മരിക്കുകയും കൊറോണ മരണസംഖ്യ 4934 ആയും മൊത്തം രോഗികളുടെ എണ്ണം 47,806 ആയും ഉയര്‍ന്ന അപകടരമായ സാഹചര്യത്തില്‍ രാജ്യത്തെ കെയര്‍ഹോമുകളില്‍ കൊറോണ ബാധിച്ച് കൂട്ടമരണങ്ങളുണ്ടാകാന്‍ സാധ്യതയേറുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സൂചനയേകി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കെയര്‍ഹോമുകളില്‍ മരിച്ചത് 40 വയോധികരാണ്. ഇത്തരത്തില്‍ കെയര്‍ഹോമുകളുടെ പടിവാതില്‍ക്കല്‍ കൂട്ടമരണങ്ങള്‍ എത്തിയിട്ടും കോവിഡ്-19 ടെസ്റ്റ് നടത്താന്‍ വിസമ്മതിക്കുന്ന അപകടകരമായ നിലപാടാണ് രാജ്യത്തെ പ്രമുഖ കെയര്‍ഹോം കമ്പനികളില്‍ മിക്കവയും പുലര്‍ത്തി വരുന്നതെന്ന മുന്നറിയിപ്പും ശക്തമാണ്.

സംശയമുള്ളവരെയെല്ലാം കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കണമെന്ന ഗവണ്‍മെന്റ് നിര്‍ദേശം പാലിക്കാനായി അസുഖം ബാധിച്ചവരെ മനസിലാക്കാതെ കെയര്‍ഹോമുകളിലെ അന്തേവാസികളെയും ജീവനക്കാരെയും ഐസൊലേറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് ഒരു നഴ്സിംഗ് ഹോം കമ്പനിയുടെ തലവന്‍ ന്യായീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ രാജ്യത്തെ കെയര്‍ഹോമുകളില്‍ എത്രത്തോളം റെസിഡന്റുമാര്‍ക്കും സ്റ്റാഫുകള്‍ക്കും കൊലയാളി വൈറസ് ബാധിച്ചുവെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.

ഇക്കാരണത്താല്‍ കെയര്‍ഹോമുകളിലെ സ്റ്റാഫുകള്‍ കടുത്ത കോവിഡ്-19 ഭീഷണിയിലാണ് ദിനങ്ങള്‍ ഉന്തിത്തള്ളി നീക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.യുകെയില്‍ 200ലേറെ കെയര്‍ ഹോമുകളുള്ള കമ്പനിയായ എഫ്എസ്എച്ച്സിയുടെ കെയര്‍ ഹോമുകളിലെ സ്റ്റാഫിനെയും റെസിഡന്റ്‌സിനെയും കൊറോണ ടെസ്റ്റിന് ഇതുവരെ വിധേയരാക്കിയിട്ടില്ലെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇതു പോലെ തന്നെ ഗ്ലാസ്‌കോയിലെ ബേര്‍ലിംഗ്ടണ്‍ ഹൗസിലെ 13 റെസിഡന്റ്ുമാരുടെ ജീവന്‍ ഒരാഴ്ചക്കിടെ കൊറോണ ബാധിച്ച് മരിച്ചുവെന്ന് സ്ഥിരീകരിച്ച് പോലുള്ള ഭീതിദമായ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കെയര്‍ ഹോം ഉടമകള്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം പുലര്‍ത്തി വരുന്നത്.

എഫ്എസ്എച്ച്സിയുടെ 13,000 ജീവനക്കാരില്‍ 50 ശതമാനത്തോളം പേര്‍ കൊറോണയുണ്ടെന്ന പേടിയാല്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന അവസ്ഥയാണുള്ളത്. ഇവരില്‍ രണ്ട് പേര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ടുമുണ്ട്.യുകെയില്‍ ഹാംപ്ഷെയര്‍, ഡോര്‍സെറ്റ്, വില്‍റ്റ്ഷെയര്‍, സസെക്സ് എന്നിവിടങ്ങളിലായി 21 കെയര്‍ ഹോമുകള്‍ നടത്തുന്ന കോള്‍ട്ടന്‍ കെയറിലെ മൂന്ന് റെസിഡന്റുമാരെ കൊറോണ പിടിച്ചതിനെ തുടര്‍ന്ന് ഹോസ്പിററലില്‍ അഡ്മിറ്റാക്കിയിട്ടും ഈ സ്ഥാപനം തങ്ങളുടെ കെയര്‍ഹോമുകളില്‍ കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല.222 സൈറ്റുകളില്‍ കെയര്‍ഹോമുകളുള്ള കമ്പനിയാണ് എംഎച്ച്എയുടെ സ്ഥാപനങ്ങളില്‍ ഒമ്പത് പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഈ അപകടകരമായ അവസ്ഥയിലെത്തിയിട്ടും ഈ ഫേമിലെ 6000 റെസിഡന്റുമാരെയും 8000 സ്റ്റാഫിനെയും ഇതുവരെ കോവിഡ്-19 ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയിട്ടില്ല.

Other News in this category4malayalees Recommends