'രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നത്; അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'; തുറന്നു പറഞ്ഞ് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാന്‍ പോകുന്നതെന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ്. വരും ദിവസങ്ങളില്‍ ഇനിയും മരണസംഖ്യ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.''അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേള്‍ഹാര്‍ബര്‍ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും'', വാര്‍ത്താസമ്മേളനത്തില്‍ ജെറോം ആദംസ് പറഞ്ഞു.

തങ്ങളുടെ ജീവിതത്തിനിടയില്‍ അമേരിക്കക്കാര്‍ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാന്‍ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസി ആവര്‍ത്തിച്ചതും വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്നാണ്. അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷം കടന്നു. 9647 പേരാണ് ഇതുവരെ മരണപ്പെട്ടത്.

Other News in this category

4malayalees Recommends