കൊവിഡ് 19 ബാധിച്ച് ബ്രിട്ടണില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്റോ ജോര്‍ജും കൊല്ലം ഓടനാവട്ടം സ്വദേശിയായ ഇന്ദിരയും; പുറത്തു വരുന്നത് യുകെ മലയാളികളുടെ മനസില്‍ കനല്‍കോരിയിടുന്ന വാര്‍ത്ത

കൊവിഡ് 19 ബാധിച്ച് ബ്രിട്ടണില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണമടഞ്ഞത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്റോ ജോര്‍ജും കൊല്ലം ഓടനാവട്ടം സ്വദേശിയായ ഇന്ദിരയും; പുറത്തു വരുന്നത് യുകെ മലയാളികളുടെ മനസില്‍ കനല്‍കോരിയിടുന്ന വാര്‍ത്ത

കൊവിഡ് 19 ബാധിച്ച് ബ്രിട്ടണില്‍ രണ്ട് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി. സിന്റോ ജോര്‍ജ് ഇന്ദിര എന്നിവരാണ് ലണ്ടനില്‍ മരിച്ചത്. ലണ്ടന്‍ റെഡ് ഹില്ലിലാണ് സിന്റെ ജോര്‍ജ് താമസിക്കുന്നത്. ഇന്ദിര റിട്ടയേഡ് അധ്യാപികയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് സിന്റോ. ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം സിന്റോയ്ക്ക് ശ്വാസതടസം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് ഇന്ദിര. മരണ കാരണം കോവിഡ് 19 ആണോയെന്നു സംശയമുണ്ട്. ഓടനാവട്ടം കട്ടയില്‍ ദേവി വിലാസത്തില്‍ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ചെല്ലപ്പന്റെ ഭാര്യയാണ് ഇന്ദിര. 72 വയസ് ആയിരുന്നു പ്രായം. മുട്ടറ എല്‍പി സ്‌കൂളില്‍ നിന്നാണു വിരമിച്ചത്. മൂത്തമകള്‍ ദീപ, മരുമകന്‍ ദീപക് എന്നിവര്‍ക്കൊപ്പം ആറു മാസമായി ലണ്ടനിലായിരുന്നു താമസം. ദീപ അവിടെ നഴ്‌സ് ആണ്.

Other News in this category4malayalees Recommends