ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ബോറിസിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നുണ്ടെന്ന് സൂചന; പകരം ചുമതല ഏറ്റെടുത്ത് ഡൊമിനിക് റാബ്

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ബോറിസിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നുണ്ടെന്ന് സൂചന; പകരം ചുമതല ഏറ്റെടുത്ത് ഡൊമിനിക് റാബ്

കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പത്തു ദിവസത്തെ ഐസൊലേഷനു ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റിയത് ഞട്ടലോടെയാണ് യുകെ ശ്രവിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ സെന്റ് തോമസ് ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോറിസിന് ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ആരോഗ്യ നില അത്രകണ്ട് തൃപ്തികരമാവണമെന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


പത്ത് ദിവസം മുമ്പ് കോവിഡ്-19 ടെസ്റ്റില്‍ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റിലെ നമ്പര്‍ 11 ഫ്ലാറ്റിലായിരുന്നു ബോറിസ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇത്രയും ദിവസമായിട്ടും അദ്ദേഹത്തിന്റെ നിലയില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.ഇതിനിടെ ഇദ്ദേഹത്തിന് അസുഖം വര്‍ധിച്ചുവോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാണ്. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രിക്ക് വരെ ചികിത്സ വൈകിപ്പിച്ച ബ്രിട്ടന്റെ നിലപാടില്‍ കടുത്ത വിമര്‍ശനം ഉയരുന്നുമുണ്ട്.

രോഗബാധിതനായിട്ടും വിദൂര സാങ്കേതിക വിദ്യകളിലൂടെ രാജ്യഭരണം നിര്‍വഹിക്കാനും കൊറോണയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള യജ്ഞങ്ങളിലും ബോറിസ് ചുക്കാന്‍ പിടിച്ച് ഇത്രയും ദിവസം നിലകൊണ്ടിരുന്നു. ബോറിസ് ആശുപത്രിയിലായിരിക്കുന്നതിനാല്‍ ഫോറിന്‍ സെക്രട്ടറിയായ ഡൊമിനിക് റാബ് ആയിരിക്കും ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന മിനിസ്റ്റേര്‍സിന്റെയും ഒഫീഷ്യലുകളുടെയും കൊറോണ വൈറസ് മീറ്റിംഗിന് നേതൃത്വം നല്‍കി കാര്യങ്ങള്‍ വെളിപ്പെടുത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ടെസ്റ്റുകള്‍ ക്ക് വിധേയനാക്കുന്നതിനും മുന്‍കരുതലെടുക്കുന്നതിനുമാണ് ബോറിസിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ഇന്നലെ വെളിപ്പെടുത്തിയത്.

Other News in this category



4malayalees Recommends