യുഎസില്‍ കൊറോണ മരണങ്ങള്‍ 9,620; മൊത്തം രോഗികള്‍ 336,851 ; രാജ്യം കൊറോണ മരണത്തിന്റെ ചുടലപ്പറമ്പാവുമ്പോഴും സ്‌റ്റേ അറ്റ് ഹോം നിഷ്‌കര്‍ഷിക്കാതെ ഒമ്പത് സ്റ്റേറ്റുകള്‍; ഇവിടങ്ങളില്‍ ജനം കൂട്ടം ചേര്‍ന്ന് സ്വതന്ത്രരായി നടക്കുന്നു

യുഎസില്‍ കൊറോണ മരണങ്ങള്‍ 9,620; മൊത്തം രോഗികള്‍ 336,851 ; രാജ്യം കൊറോണ മരണത്തിന്റെ  ചുടലപ്പറമ്പാവുമ്പോഴും സ്‌റ്റേ അറ്റ് ഹോം നിഷ്‌കര്‍ഷിക്കാതെ ഒമ്പത് സ്റ്റേറ്റുകള്‍; ഇവിടങ്ങളില്‍ ജനം കൂട്ടം ചേര്‍ന്ന് സ്വതന്ത്രരായി നടക്കുന്നു
യുഎസില്‍ കൊറോണ മരണങ്ങള്‍ 9,620ല്‍ എത്തിയെന്നും വൈറസ് ബാധിതരുടെ എണ്ണം 336,851 ആയി ഉയര്‍ന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.രാജ്യത്ത് ഇതുവരെ 17,977പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയിരിക്കുന്നത്. 1,23,018രോഗികളും 4159 മരണവുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലുളള സ്റ്റേറ്റായി ന്യൂയോര്‍ക്ക് മാറിയിട്ടുണ്ട്.

ന്യൂജഴ്സിയില്‍ 37,505 രോഗികളും 917 മരണവും മിച്ചിഗനില്‍ 15,718 രോഗികളും 617 മരണങ്ങളും കാലിഫോര്‍ണിയയില്‍ 15,201രോഗികളും 350 മരണങ്ങളും ലൂസിയാനയില്‍ 13,010 രോഗികളും 477 മരണങ്ങളും മസാച്ചുസെറ്റ്സില്‍ 12,500 രോഗികളും 231 മരണങ്ങളും ഫ്ലോറിഡയില്‍ 12,350 രോഗികളും 221 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കോവിഡ് -19 ബാധയും മരണങ്ങളും രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇത്തരത്തില്‍ ലോകത്തില്‍ കൊറോണയുടെ എപിസെന്ററായി യുഎസ് മാറിയിട്ടും രാജ്യത്തെ ഒമ്പത് സ്റ്റേറ്റുകളില്‍ ഇനിയും സ്റ്റേ അറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. അര്‍കന്‍സാസ്, ലോവ, നെബ്രാസ്‌ക, നോര്‍ത്ത് ഡെക്കോട്ട, ഓക്ലഹോമ, സൗത്ത് കരോലിനെ, സൗത്ത് ഡെക്കോട്ട, ഉത്താഹ്, വ്യോമിംഗ്, എന്നീ സ്‌റ്റേറ്റുകളാണിവ. ഇവിടങ്ങളില്‍ ഇപ്പോഴും ജനത്തിന് എവിടേക്കും സ്വതന്ത്രമായും കൂട്ടം ചേര്‍ന്നും സഞ്ചരിക്കാവുന്ന സ്വാതന്ത്ര്യമുണ്ടെന്നതിനാല്‍ ഇവിടങ്ങളില്‍ വൈറസ് ബാധ ഇനിയും ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ അവിടങ്ങളിലെ ഹെഡുമാര്‍ ഏര്‍പ്പെടുത്തിയത് പോലുള്ള ദേശീയവ്യാപകമായ ഒരു ലോക്ക്ഡൗണ്‍ യുഎസില്‍ നടപ്പിലാക്കാന്‍ പ്രസിഡന്റെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിന് സാധിക്കില്ലെന്നാണ് ലീഗല്‍ എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താത്ത സ്റ്റേറ്റുകളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി ചില മുറകള്‍ പ്രയോഗിക്കാമെന്ന് നിര്‍ദേശിക്കുന്നവരേറെയുണ്ട്. ഇവിടങ്ങളിലെ കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകള്‍ക്കിടയില്‍ വ്യോമസഞ്ചാരം നിയന്ത്രിക്കാനെങ്കിലും ട്രംപിന് ശ്രമിക്കാവുന്നതാണെന്നും ലീഗല്‍ എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends