ഓസ്ട്രേലിയയില്‍ കൊറോണ ബാധിച്ച് 41 പേര്‍ മരിച്ചു; ആകെ വൈറസ് ബാധിതര്‍ 5,795 ; ചെറുപ്പക്കാര്‍ പോലും കൊറോണ പിടിച്ച് ഗുരുതരാവസ്ഥയില്‍; ഷോപ്പിംഗിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റുകള്‍; ഈസ്റ്റര്‍ സീസണില്‍ പോലും ഷോപ്പര്‍മാര്‍ കുറവ്

ഓസ്ട്രേലിയയില്‍ കൊറോണ ബാധിച്ച്  41 പേര്‍ മരിച്ചു; ആകെ വൈറസ് ബാധിതര്‍ 5,795 ; ചെറുപ്പക്കാര്‍ പോലും കൊറോണ പിടിച്ച് ഗുരുതരാവസ്ഥയില്‍;  ഷോപ്പിംഗിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റുകള്‍; ഈസ്റ്റര്‍ സീസണില്‍ പോലും ഷോപ്പര്‍മാര്‍  കുറവ്

ഓസ്ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 34 ആയി. മൊത്തം രോഗികളുടെ എണ്ണം 5,687ഉം രോഗം ഭേദമായവരുടെ എണ്ണം 2,432 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്രായമായവര്‍ക്കാണ് കൊറോണ ഗുരുതരമാവുകയെന്നത് വെറും മിഥ്യാധാരണയാണെന്നും ചെറുപ്പക്കാര്‍ക്കും വൈറസ് ബാധിച്ച് വഷളാകാമെന്നും വിവിധ കേസുകളെ മുന്‍നിര്‍ത്തി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറായ പ്രഫ. പോള്‍ കെല്ലി രംഗത്തെത്തിയിട്ടുണ്ട്.


രാജ്യത്ത് നേരത്തെ രോഗമൊന്നുമില്ലാതിരുന്നവരും നല്ല ആരോഗ്യമുള്ളവരുമായിരുന്ന 30 വയസിനടുത്തുള്ള നിരവധി പേര്‍ പോലും കൊറോണ ബാധിച്ച് ഇന്റന്‍സീവ് കെയറിലുണ്ടെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.രാജ്യത്തെ ജനതയില്‍ ആര്‍ക്കും ഈ മഹാമാരി പിടിപെടാമെന്നും അതിനാല്‍ ജനങ്ങളേവരും കടുത്ത ജാഗ്രത ഈ രോഗത്തിനെതിരെ പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും കെല്ലി മുന്നറിയിപ്പേകുന്നു.വളരെ ചെറിയ വിഭാഗം യുവജനങ്ങള്‍ക്ക് മാത്രമേ കൊറോണ ഗുരുതരമാകാതെ പോകുന്നുള്ളുവെന്ന് രാജ്യത്തെ അനുഭവം വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ശാരീരിക അകലം പാലിക്കുന്നതിനായി ഒരു സമയം ഒരു നിശ്ചിത എണ്ണം കസ്റ്റമര്‍മാരെ മാത്രം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കകത്തേക്ക് കടത്തി വിടുകയുള്ളുവെന്ന നിയമം കോള്‍സ് , വൂള്‍സ് വര്‍ത്ത്, ഐജിഎ എന്നിവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നീണ്ട ലൈനുകളാണ് ഇവയക്ക് മുന്നിലുണ്ടായിരിക്കുന്നത്. ഈസ്‌ററര്‍ സീസണില്‍ സാധാരണയായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നല്ല തിരക്കുണ്ടാവുന്ന സമയമാണ്. എന്നാല്‍ വൈറസ് ഭീതിയാല്‍ ഇപ്പോള്‍ അത്യാവശ്യ സാധനങ്ങള്‍ എത്രയും വേഗം വാങ്ങിപ്പോകുന്ന ചുരുക്കം ആളുകളെ മാത്രമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണാനുള്ളൂ എന്ന ദയനീയാവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Other News in this category



4malayalees Recommends