ഓസ്‌ട്രേലിയയില്‍ പെരുവഴിയിലാവുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പെരുകുന്നു; കാരണം കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളോട് നാട്ടില്‍ പോകാന്‍ ഓസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തുന്നതിനാല്‍; പലര്‍ക്കും താമസസൗകര്യവും ഭക്ഷണവും പോലുമില്ല

ഓസ്‌ട്രേലിയയില്‍ പെരുവഴിയിലാവുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പെരുകുന്നു; കാരണം കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളോട് നാട്ടില്‍ പോകാന്‍ ഓസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തുന്നതിനാല്‍; പലര്‍ക്കും താമസസൗകര്യവും ഭക്ഷണവും പോലുമില്ല
കൊറോണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ ഒരു ലക്ഷത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതത്വത്തിലായി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാര്‍ത്ഥികളും വിസിറ്റിംഗ് വിസയിലെത്തിയവരും എത്രയും വേഗം രാജ്യത്ത് നിന്നും വിട്ട് അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉത്തരവിട്ടതാണ് മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കിയിരിക്കുന്നത്.

വര്‍ഷം തോറും 30 ലക്ഷം രൂപവരെ ഓസ്‌ട്രേലിയയില്‍ ചെലവാക്കി പഠിക്കുന്നവരാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഓസ്‌ട്രേലിയയില്‍ ചെറിയ തൊഴിലുകളും ഇത്തരം വിദ്യാര്‍ത്ഥികളില്‍ മിക്കവരും നിര്‍വഹിച്ചിരുന്നു. പക്ഷേ കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ മൂലം മലയാളി വിദ്യാര്‍ത്ഥികളുടെ ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാനുള്ള സമ്മര്‍ദം രൂക്ഷമാണെങ്കിലും വിമാനങ്ങളില്ലാത്തത് ഇവരെ വലക്കുന്നുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാടകക്ക് ഇളവുണ്ടെങ്കിലും തങ്ങള്‍ സ്റ്റുഡന്റ്‌സിന് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും മലയാളി വിദ്യാര്‍ത്ഥികള്‍ പരിതപിക്കുന്നു.ചിലര്‍ക്ക് ഭക്ഷണം പോലും ലഭിക്കാത്ത ദുരവസ്ഥയാണുള്ളത്.ഓസ്‌ട്രേലിയയിലുള്ള അഞ്ച് ലക്ഷത്തോളം ഫോറിന്‍ സ്റ്റുഡന്റ്‌സില്‍ നല്ലൊരു ഭാഗം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം നാട്ടുകാരെ മാത്രമേ ശ്രദ്ധിക്കാനാവുകയുള്ളൂവെന്നും അതിനാല്‍ മറുനാട്ടുകാര്‍ വിട്ട് പോകണമെന്നുമാണ് മോറിസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends