പെര്‍ത്തിലെ മാന്‍ഡുറായ്ക്ക് സമീപമുള്ള ഫര്‍ണിസ്‌ഡെയില്‍ വന്‍ ബുഷ്ഫയര്‍; അപ്രതീക്ഷിതമായ അഗ്നിബാധയില്‍ നിരവധി വീടുകള്‍ക്ക് ഭീഷണി; രണ്ട് മണിക്കൂറിന് ശേഷം തീപിടിത്തത്തിന് ശമനം വന്നതിനാല്‍ എമര്‍ജന്‍സി വാണിംഗില്‍ ഇളവ്; തീയോട് പൊരുതി 85 ഫയര്‍ഫൈറ്റര്‍മാര്‍

പെര്‍ത്തിലെ മാന്‍ഡുറായ്ക്ക് സമീപമുള്ള ഫര്‍ണിസ്‌ഡെയില്‍ വന്‍ ബുഷ്ഫയര്‍; അപ്രതീക്ഷിതമായ അഗ്നിബാധയില്‍ നിരവധി വീടുകള്‍ക്ക് ഭീഷണി; രണ്ട് മണിക്കൂറിന് ശേഷം തീപിടിത്തത്തിന് ശമനം വന്നതിനാല്‍ എമര്‍ജന്‍സി വാണിംഗില്‍ ഇളവ്; തീയോട് പൊരുതി 85 ഫയര്‍ഫൈറ്റര്‍മാര്‍
പെര്‍ത്തിന് തെക്ക് ഭാഗത്തുള്ള മാന്‍ഡുറായ്ക്ക് സമീപമുള്ള ഫര്‍ണിസ്‌ഡെയില്‍ വന്‍ ബുഷ്ഫയര്‍. രണ്ട് മണിക്കൂറിന് ശേഷം തീപിടിത്തത്തിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ബുഷ് ഫയര്‍ എമര്‍ജന്‍സി വാണിംഗില്‍ ഇളവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത ബുഷ് ഫയറിനെ നിയന്ത്രിക്കുന്നതിനായി ഇപ്പോഴും ഇവിടെ 85 ഫയര്‍ ഫൈറ്റര്‍മാര്‍ പോരാടുന്നുമുണ്ട്. തീ നിയന്ത്രണവിധേയമായിരിക്കുന്നതിനാല്‍ നിലവില്‍ ഇവിടുത്തെ വീടുകള്‍ക്ക് പെട്ടെന്നൊരു ഭീഷണിയില്ലെന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ശേഷമായിരുന്നു ഇവിടെ അപ്രതീക്ഷിതമായി തീ കത്തിപ്പടരാന്‍ തുടങ്ങിയത്. ഫര്‍ണിസ്‌ഡെയിലിലെ തെക്കന്‍ഭാഗത്ത് ഗുഡൂഗ റോഡിനും ജന്നാലി റോഡിനും ഇടക്കുള്ള ഇന്റര്‍സെക്ഷനിടയിലായിരുന്ന തീ പടര്‍ന്ന് പിടിച്ച് കടുത്ത ഭീഷണിയുയര്‍ത്തിയിരുന്നത്. ഇവിടെ തീ കെടുത്താന്‍ യത്‌നിക്കുന്ന ഫയര്‍ഫൈറ്റര്‍മാര്‍ക്ക് ഹെലികോപ്റ്ററുകളാല്‍ പിന്തുണയേകിയിരുന്നു.തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ എമര്‍ജന്‍സി അലേര്‍ട്ട് ഇന്നലെ ഉച്ചക്ക് 3.15 മണിക്ക് ഉയര്‍ത്തിയിരുന്നുവെങ്കിലുംപിന്നീട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം താഴ്ത്തുകയായിരുന്നു. ഇവിടെ നിന്നും തീ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് പതുക്കെ നീങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഗുഡോഗ് റോഡ്, പൗള്‍ സ്ട്രീറ്റ്, റിവര്‍സൈഡ് ഡ്രൈവ്, ഫര്‍ണിസ്‌ഡെയില്‍ റോഡ്, എന്നിവിടങ്ങളില്‍ വാച്ച് ആന്‍ഡ് ആക്ട് വാണിംഗ് ഇപ്പോഴും നിലവിലുണ്ട്.ഇവിടെ ഇതിനാല്‍ വീടുകള്‍ക്കും ജീവനും അഗ്നി ഭീഷണിയുയര്‍ത്തുന്നുണ്ട്. തീപിടിത്തം കാരണം ഇവിടെ നിന്നും വിട്ട് പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ വിട്ട് പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലോ ഇപ്പോള്‍ തന്നെ ഇവിടം വിട്ട് പോകാനാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് നിര്‍ദേശിക്കുന്നത്.

Other News in this category



4malayalees Recommends