യുകെയില്‍ ഇന്നലത്തെ കൊറോണ മരണം 439; പുതിയ കേസുകള്‍ 3802; മൊത്തം മരണം 5373 ആയെങ്കിലും തുടര്‍ച്ചയായി രണ്ടാം ദിവസവും മരണത്തിലും കേസുകളിലുമുള്ള ഇടിവ് ആശ്വാസമാകുന്നു; മരണത്തില്‍ ഒരു ദിവസത്തിനിടെ 30 ശതമാനം ഇടിവെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്

യുകെയില്‍ ഇന്നലത്തെ കൊറോണ മരണം 439; പുതിയ കേസുകള്‍ 3802; മൊത്തം മരണം 5373 ആയെങ്കിലും തുടര്‍ച്ചയായി രണ്ടാം ദിവസവും മരണത്തിലും കേസുകളിലുമുള്ള ഇടിവ് ആശ്വാസമാകുന്നു; മരണത്തില്‍ ഒരു ദിവസത്തിനിടെ 30 ശതമാനം ഇടിവെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്
യുകെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണയുടെ താണ്ഡവഭൂമിയായി മാറിയിരുന്നുവെങ്കിലും ഇന്നലത്തെ പ്രവണത അല്‍പം ആശ്വാസം പകരുന്നതാണ്. ഇത് പ്രകാരം ഇന്നലെ രാജ്യത്തെ കൊറോണ മരണങ്ങള്‍ 439 പേരിലൊതുങ്ങിയിരിക്കുകയാണ്. ഞായറാഴ്ചത്തെ മരണങ്ങള്‍ 621 ആയിരുന്നതില്‍ നിന്നും 30 ശതമാനം ഇടിവാണ് മരണനിരക്കില്‍ ഇന്നലെയുണ്ടായിരിക്കുന്നത്. അതുപോലെ തന്നെ ഞായറാഴ്ച 5903 പുതിയ കൊറോണ രോഗികളെ സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ ഇന്നലെ അത് 3802 ആയാണ് കുറഞ്ഞിരിക്കുന്നത്.

അതായത് പുതിയ രോഗികളുടെ എണ്ണത്തില്‍ 2101 പേരുടെ ഇടിവ് 24 മണിക്കൂറിനിടെ സംഭവിച്ചിരിക്കുന്നത് കടുത്ത ആശ്വാസമേകുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇക്കാര്യങ്ങളില്‍ രാജ്യത്ത് ഇടിവുണ്ടായിരിക്കുന്നതെന്നത് ഏറെ സമാധാനം പകരുന്നുണ്ട്. എന്നാല്‍ ജാഗ്രത കൈവിടരുതെന്നാണ് മിനിസ്റ്റര്‍മാരും ആരോഗ്യവകുപ്പ് ഒഫീഷ്യലുകളും മുന്നറിയിപ്പേകുന്നത്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തം മരണസംഖ്യ 5373ഉം ആകെ വൈറസ് ബാധിതരുടെ എണ്ണം 51,608 ആണ്.

മരണങ്ങളും രോഗികളുടെ എണ്ണവും ദിവസം തോറും കുതിച്ച് കയറിക്കൊണ്ടിരുന്ന ഒരു വാരത്തിന് ശേഷമാണ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കിടെ ഈ രണ്ട് കാര്യങ്ങളിലും ഇടിവുണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുകെയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ കൊറോണ മരണങ്ങള്‍ 621 ആയിരുന്നു. അതാണ് തിങ്കളാഴ്ച അത് 439 ആയി കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ശേഷം യുകെയില്‍ ഏറ്റവും കുറവ് കൊറോണ മരണങ്ങളാണ് ഇന്നലെ സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 31ന് രാജ്യത്ത് 381 പേരാണ് കൊറോണ പിടിപെട്ട് മരിച്ചത്. മരണത്തില്‍ 39 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ 708 പേര്‍ മരിക്കുകയും ഇക്കാര്യത്തില്‍ റെക്കോര്‍ഡുണ്ടാക്കുകയും ചെയ്ത ദിവസമായിരുന്നു ശനിയാഴ്ച. തുടര്‍ന്ന് ഞായറാഴ്ചയും ഇന്നലെയും മരണസംഖ്യ തുടര്‍ച്ചയായി കുറഞ്ഞിരിക്കുകയാണെന്ന് ഒഫീഷ്യലുകള്‍ എടുത്ത് കാട്ടുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണത്തിലും ഈ രണ്ട് ദിവസങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഞായറാഴ്ച 5903 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇന്നലെ അത് 3802 പേരായി ഇടിഞ്ഞിരിക്കുകയാണ്.Other News in this category4malayalees Recommends