യുഎസില്‍ കൊവിഡ് 19 മരണം 10000 കടന്നു; വൈറസ് ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ രോഗം ഗുരുതരമായ രാജ്യങ്ങളെയെല്ലാം യുഎസ് പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിതി രൂക്ഷമെന്ന് വ്യക്തമാക്കി ട്രംപും

യുഎസില്‍ കൊവിഡ് 19 മരണം 10000 കടന്നു; വൈറസ് ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ രോഗം ഗുരുതരമായ രാജ്യങ്ങളെയെല്ലാം യുഎസ് പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിതി രൂക്ഷമെന്ന് വ്യക്തമാക്കി ട്രംപും

യുഎസില്‍ കൊവിഡ് 19 മരണം പതിനായിരം കടന്നതോടെ ഇതുവരെ രോഗം ഗുരുതരമായ രാജ്യങ്ങളെയെല്ലാം യുഎസ് പിന്നിലാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വരാന്‍ പോകുന്നത് യുഎസ് ചരിത്രത്തിലെ ഏറ്റവും കഠിനമായ ആഴ്ചയായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം യുഎസില്‍ ഇതുവരെ 368,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഈ ആഴ്ച തന്നെ ഈ സംഖ്യ അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് അനുമാനം.


യുഎസ് ജനതയെ വിഷമിപ്പിക്കുന്ന ദിവസങ്ങളാണ് കടന്നു വരുന്നതെന്നും ഒരുപാട് മരണങ്ങള്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. വരുന്ന രണ്ടാഴ്ച ഏറെ കഠിനമായിരിക്കുമെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇതിലും ഒട്ടേറെ മരണങ്ങള്‍ ഉണ്ടായേക്കാമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് 19 ചെറുക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് യുഎസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാനഡ അതിര്‍ത്തില്‍ ഉള്‍പ്പെടെ സൈനികരെ വിന്യസിക്കാനും യുഎസ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ യുഎസില്‍ മരിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്ക്.

Other News in this category



4malayalees Recommends