യുകെയില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ മൂര്‍ധന്യത്തിലെത്തും; രണ്ട് ദിവസമായി മരണത്തില്‍ ഇടിവുണ്ടായത് കണ്ട് ആശ്വസിക്കേണ്ടെന്ന് മുന്നറിയിപ്പ്; ലോക്ക് ഡൗണ്‍ റദ്ദാക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നതിനാല്‍ അടുത്ത ചുവട്‌വയ്പ് കരുതലോടെ

യുകെയില്‍ ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ മൂര്‍ധന്യത്തിലെത്തും; രണ്ട് ദിവസമായി മരണത്തില്‍ ഇടിവുണ്ടായത് കണ്ട് ആശ്വസിക്കേണ്ടെന്ന് മുന്നറിയിപ്പ്; ലോക്ക് ഡൗണ്‍ റദ്ദാക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നതിനാല്‍ അടുത്ത ചുവട്‌വയ്പ് കരുതലോടെ
ഞായറാഴ്ചയും തിങ്കളാഴ്ചയും യുകെയില്‍ കൊറോണ മരണങ്ങളില്‍ അല്‍പം ഇടിവുണ്ടായത് കണ്ട് ആരും ആശ്വസിക്കേണ്ടെന്നും രാജ്യത്ത് ഈസ്റ്ററോടെ കൊറോണ മരണങ്ങള്‍ മൂര്‍ധന്യത്തിലെത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തി. ഇതിനാല്‍ രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടുണ്ട്.ലോക്ക് ഡൗണ്‍ റദ്ദാക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നും അതിനാല്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട അടുത്ത ചുവട് വയ്പ് വളരെ കരുതലോടെ ആയിരിക്കണമെന്നുമാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രൈസ്തവര്‍ വിശുദ്ധവാരമായി പരിഗണിച്ച് വരുന്ന ബിഗ് വീക്കിനിടെ ഈസ്റ്റര്‍ വരെയുള്ള ദിനങ്ങളില്‍ യുകെയില്‍ കൊറോണ മരണങ്ങള്‍ വാണം പോലെ കുതിച്ചുയരുമെന്നാണ് ഞെട്ടിപ്പിക്കുന്ന പ്രവചനം പുറത്ത് വന്നിരിക്കുന്നത്. വൈറസ് ബാധയില്‍ ശാശ്വതമായ കുറവ് സ്ഥിരീകരിക്കുന്നത് വരെ ലോക്ക് ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്താനാവില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് രംഗത്തെത്തിയവരില്‍ ഒരാള്‍ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ക്രിസ് വിറ്റിയാണ്.

ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ സമീപദിവസങ്ങളില്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും യുകെയില്‍ സമീപകാലത്തൊന്നും ലോക്ക്ഡൗണില്‍ വിട്ട് വീഴ്ച ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ യുകെയില്‍ കൊറോണ വരുത്തിയ ദുരന്തം ഇനിയും വരും നാളുകളില്‍ വര്‍ധിക്കുമെന്നതിനാല്‍ ഈ രോഗത്തെ ചെറുക്കുന്നതിനുള്ള അടുത്ത ചുവട് വയ്പ് വളരെ കരുതലോടെയല്ലെങ്കില്‍ മഹാദുരന്തമായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്നും റാബ് മുന്നറിയിപ്പേകുന്നു.

യുകെയിലെ കോവിഡ്-19 മരണം 5373 ആയി ഉയരുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആവുകയും ചെയ്തിരിക്കെയാണ് കടുത്ത മുന്നറിയിപ്പുമായി റാബും വിറ്റിയും മുന്നോട്ട് വന്നിരിക്കുന്നത്.മഹാരോഗം രാജ്യത്ത് ആരോഗ്യപരമായി നല്‍കിയ തിരിച്ചടികള്‍ക്ക് പുറമെ അത് രാജ്യത്ത് സാമൂഹികപരമായവും സാമ്പത്തിക പരമായും കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെന്നും പക്ഷേ ഇപ്പോള്‍ ജനത്തിന്റെ ജീവന് പ്രാധാന്യമേകി ലോക്ക് ഡൗണ്‍ നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും റാബ് പറയുന്നു. ആവര്‍ത്തിക്കുന്നു.ഏറെ പ്രതീക്ഷയോടെ യുകെയില്‍ തുടങ്ങിയ ആന്റിബൊഡി ടെസ്റ്റുകള്‍ ഫലപ്രദമാകാതെ പോയതും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends