ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില കൂടുതല്‍ മോശമായി; പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രിക്കായി ബ്രിട്ടണൊപ്പം ലോകവും പ്രാര്‍ത്ഥനയില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില കൂടുതല്‍ മോശമായി; പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രിക്കായി ബ്രിട്ടണൊപ്പം ലോകവും പ്രാര്‍ത്ഥനയില്‍

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില കൂടുതല്‍ മോശമായതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ രോഗലക്ഷണങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലേ്ക്ക് മാറ്റി. ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്.


വെന്റിലേറ്റര്‍ സൗകര്യം ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രധാനമന്ത്രിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്ന ബോറിസ് ജോണ്‍സണെ ഞായറാഴ്ചയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച് 12 ദിവസം പിന്നിട്ടിട്ടും രോഗലക്ഷണങ്ങള്‍ വിട്ടുമാറാത്തതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ നില വീണ്ടും മോശമായതോടെ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രധാനമന്ത്രിയ്ക്ക് ഓക്‌സിജന്‍ നല്‍കിവരുകയാണ്. പ്രധാനമന്ത്രിയ്ക്ക് ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഏറ്റവും മികച്ച മികച്ച ചികിത്സയാണ് ലഭ്യമാക്കുന്നതെന്നു പകരക്കാരന്‍ ഡൊമിനിക് റാബ് വ്യക്തമാക്കി.

ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ തന്റെ ഉത്തരവാദിത്വങ്ങള്‍ പകരക്കാരെ ഏല്‍പ്പിച്ച് പ്രധാനമന്ത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. മാരകമായ രോഗത്തിന് പോസിറ്റീവായി കണ്ടെത്തി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വൈകുന്നേരം 7 മണിയോടെ ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്. അഞ്ചു മണിവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബോറിസ് പ്രധാനമന്ത്രിയുടെ ജോലി ചെയ്തു. ആരോഗ്യ സ്ഥിതി വഷളായതോടെ തനിക്ക് പകരം ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡൊമിനിക് റാബിന് നിര്‍ദ്ദേശം നല്‍ക്കുകയായിരുന്നു.

Other News in this category4malayalees Recommends