ഓസ്‌ട്രേലിയയിലെ ലാബില്‍ കൃത്രിമ സാഹചര്യത്തില്‍ വളര്‍ത്തിയെടുത്ത കോവിഡ്-19 വൈറസിനെ ' ഐവര്‍മെക്ടിന്‍' എന്ന മരുന്നുപയോഗിച്ച് കൊന്നതായി ഗവേഷകര്‍; വൈറസിനെ കൊന്നത് വെറും 48 മണിക്കൂറുകള്‍ കൊണ്ട്; പ്രതീക്ഷയോടെ ശാസ്ത്രലോകം

ഓസ്‌ട്രേലിയയിലെ ലാബില്‍ കൃത്രിമ സാഹചര്യത്തില്‍ വളര്‍ത്തിയെടുത്ത കോവിഡ്-19 വൈറസിനെ ' ഐവര്‍മെക്ടിന്‍'  എന്ന മരുന്നുപയോഗിച്ച് കൊന്നതായി ഗവേഷകര്‍; വൈറസിനെ കൊന്നത് വെറും 48 മണിക്കൂറുകള്‍ കൊണ്ട്;  പ്രതീക്ഷയോടെ ശാസ്ത്രലോകം

ഓസ്ട്രേലിയയിലെ ലാബില്‍ നടത്തിയ ടെസ്റ്റില്‍, സെല്‍കള്‍ച്ചറില്‍ വളര്‍ന്ന കോവിഡ്19 വൈറസിനെ, ഐവര്‍മെക്ടിന്‍ എന്ന പരാന്നഭോജികള്‍ക്കുള്ള (മറ്റുള്ളവയെ ആശ്രയിച്ച് ജീവിക്കുന്ന) സുലഭമായ മരുന്നുപയോഗിച്ച് കൊല്ലാന്‍ സാധിച്ചതായി ഗവേഷകരുടെ വെളിപ്പെടുത്തല്‍. ഐവര്‍മെക്ടിന്‍ എഫ്ഡിഎ അംഗീകരിച്ച മരുന്നാണ്. കേവലം 48 മണിക്കൂര്‍ കൊണ്ടാണ് ഇത് വികസിപ്പിച്ചെടുത്തത്. ആന്റിവൈറല്‍ റിസേര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് മൊണാഷ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.


ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ ഡോക്ടര്‍ കെ വാഗ്സ്റ്റാഫിന്റെ വാദം. എച്ച്ഐവി, ഡെങ്കിപ്പനി, ഇന്‍ഫല്‍വന്‍സാ, സിക്കാ വൈറസ് തുടങ്ങിയവയ്ക്കും ഐവര്‍മെക്ടിന്‍ ഫലപ്രദമാണെന്നും പറയുന്നു. എന്നാല്‍ ഈ മരുന്ന് മനുഷ്യരില്‍ ഇതുവരെയും പരീക്ഷിച്ചിട്ടില്ല. ഐവര്‍മെക്ടിന്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്, അതുകൊണ്ട് തന്നെ സുരക്ഷിതവുമാകാനാണ് സാധ്യത കൂടുതല്‍.

എന്നാല്‍, മനുഷ്യര്‍ക്ക് ഇത് ഏത് അളവില്‍ നല്‍കാമെന്ന കാര്യം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും ഡോക്ടര്‍ വാഗ്സ്റ്റാഫ് പറഞ്ഞു. ഐവര്‍മെക്ടിനുമായി ബന്ധപ്പെട്ട് 2012ല്‍ ചില അതിപ്രധാനമായ കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് ഇവര്‍.വൈറസിന്റെ എല്ലാ ജനിതക പദാര്‍ഥങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചതായി അവര്‍ പറയുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ ഡോക്ടര്‍ കെ വാഗ്സ്റ്റാഫിന്റെ വാദം.

Other News in this category



4malayalees Recommends