'ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് കണ്ടിട്ടില്ല; ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ളതാവുന്നത്'; ട്രംപിന്റെ ഭീഷണിക്കെതിരെ ശശി തരൂര്‍

'ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് കണ്ടിട്ടില്ല; ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ളതാവുന്നത്'; ട്രംപിന്റെ ഭീഷണിക്കെതിരെ ശശി തരൂര്‍

കോവിഡ് 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ രീതിയില്‍ മറ്റൊരു രാജ്യത്തെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ തന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ കാണാനായിട്ടില്ലെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.


ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ളതാവുന്നത്. ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കയ്ക്ക് അത് ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ്-19 പ്രതിരോധത്തിനായി ഉപയോഗിച്ചു വരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാവുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ട്രംപ് മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ മോദിയുമായി ഫോണില്‍ സംസാരിച്ചത്.'ഞാന്‍ അദ്ദേഹവുമായി ഞായറാഴ്ച ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കുള്ള വിതരണത്തിന് ( ഹൈഡ്രോക്‌സി ക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?' ട്രംപ് വെറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ചയാണ് കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടത്.അതേനിടെ, മരുന്ന് അത്യാവശ്യമുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Other News in this category4malayalees Recommends