കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; അടിയന്തിരാവസ്ഥ ടോക്കിയോ, ചിബ, കനഗാവ, സൈതാമ, ഒസാക്ക തുടങ്ങിയ ഏഴ് പ്രദേശങ്ങളില്‍

കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; അടിയന്തിരാവസ്ഥ ടോക്കിയോ, ചിബ, കനഗാവ, സൈതാമ, ഒസാക്ക തുടങ്ങിയ ഏഴ് പ്രദേശങ്ങളില്‍

കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയാണ് ഇക്കാര്യം അറിയിച്ചത്. ടോക്കിയോ, ചിബ, കനഗാവ, സൈതാമ, ഒസാക്ക തുടങ്ങിയ ഏഴ് പ്രദേശങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.


വൈറസ് വ്യാപന സാഹചര്യത്തില്‍ ദുരിതമുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഒരു മാസത്തേക്കായിരിക്കും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ അടിയന്തിരാവസ്ഥ നിലവില്‍ വരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ജപ്പാനില്‍ 3,645 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. വൈറസ് ബാധിച്ച് 85 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലേതിന്റെ ഇരട്ടിയായി ഈ ആഴ്ച രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നത് സര്‍ക്കാരിന് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends