'ആവശ്യമായ തോതില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കൂ'; ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കുമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി

'ആവശ്യമായ തോതില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കൂ'; ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കുമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി

ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കുമെന്ന വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.'ആവശ്യമായ തോതില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കണം. അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ മറ്റ് രാജ്യങ്ങളെ സഹായിക്കണം. സൗഹൃദം എന്നത് പ്രതികാര നടപടിയല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഞങ്ങള്‍ക്കുള്ള മരുന്ന് കയറ്റുമതിക്ക് അനുവദിക്കണമെന്നും അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്നും മോദിയോട് കഴിഞ്ഞ ദിവസം ഫോണില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ, തിരിച്ചടിയുണ്ടാകുമെന്നും എന്തുകൊണ്ട് ഉണ്ടായിക്കൂടെന്നും ട്രംപ് ചോദിച്ചു.

Other News in this category4malayalees Recommends