ഒന്റാറിയോവിലെ ക്ഷീരകര്‍ഷകര്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ പാല്‍ ഒഴുകിക്കളയുന്നു; കാരണം കൊറോണ നിയന്ത്രണങ്ങള്‍ കാരണം റസ്‌റ്റോറന്റുകളടച്ച് പാല്‍ ഡിമാന്റ് കുറഞ്ഞതിനാല്‍; പാല്‍വില സുസ്ഥിരമാക്കാനും അധികം സപ്ലൈയെ പ്രതിരോധിക്കാനുമാണീ കടുംകൈ എന്ന് കര്‍ഷകര്‍

ഒന്റാറിയോവിലെ ക്ഷീരകര്‍ഷകര്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ പാല്‍ ഒഴുകിക്കളയുന്നു; കാരണം കൊറോണ നിയന്ത്രണങ്ങള്‍ കാരണം റസ്‌റ്റോറന്റുകളടച്ച് പാല്‍ ഡിമാന്റ് കുറഞ്ഞതിനാല്‍; പാല്‍വില സുസ്ഥിരമാക്കാനും അധികം സപ്ലൈയെ പ്രതിരോധിക്കാനുമാണീ കടുംകൈ എന്ന് കര്‍ഷകര്‍

ഒന്റാറിയോവിലെ ക്ഷീരകര്‍ഷകര്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ പാല്‍ ഒഴുകിക്കളയുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പാല്‍വില സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിനും അധികമായ സപ്ലൈയെ പ്രതിരോധിക്കുന്നതിനുമാണ് തങ്ങള്‍ ഈ കടും കൈ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കാനഡയില്‍ ഏറ്റവും കൂടുല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പ്രൊവിന്‍സായ ഒന്റാറിയോവിലെ കര്‍ഷര്‍ ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നത്.


കൊറോണ വൈറസ് ബാധ കാരണം പ്രവിശ്യയിലെ റസ്റ്റോറന്റുകളും ഹോട്ടലുകളും മറ്റും അടച്ചിരിക്കുന്നതിനാല്‍ പാല്‍ വില്‍പന കുറഞ്ഞ് പാല്‍ കെട്ടിക്കിടക്കുന്ന ദുരവസ്ഥയുണ്ടായതിനാലാണ് ലിറ്റര്‍ കണക്കിന് പാല്‍ ഒഴുക്കിക്കളയേണ്ടി വന്നിരിക്കുന്നതെന്നും ഇവിടുത്തെ ക്ഷീരകര്‍ഷകര്‍ പറയുന്നു. 500ഓളം ഫാമുകളില്‍ അഞ്ച് മില്യണോളം ലിറ്റര്‍ പാലാണ് ഒരു ആഴ്ചയില്‍ ഇത്തരത്തില്‍ ഒഴുക്കിക്കളയുന്നതെന്നും ഒരു ട്രേഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കാനഡയില്‍ കോവിഡ്-19 പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് പതിവിലുമധികം പേര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കുതിച്ചെത്തിയതിനെ തുടര്‍ന്ന് പാല്‍ ഉല്‍പന്നങ്ങളും വന്‍തോതില്‍ ആളുകള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് ഇവയ്ക്ക് ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താല്‍ കൂടുതല്‍ ഉല്‍പാദനം നടത്താന്‍ കാനഡയിലെ ഏതാണ്ട് മൂന്നിലൊന്ന് ഡയറികളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ഓര്‍ഗനൈസേഷനായി ഡയറി ഫാംസ് ഓഫ് ഒന്റാറിയോ കഴിഞ്ഞ ആഴ്ച ഇവിടുത്തെ കര്‍ഷകരോട് ആവശ്യപ്പെടുകയും അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിചാരിച്ച പോലെ പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ഡിമാന്റുണ്ടാവാതെ പോവുകയും കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒന്റാറിയോവിലെ റസ്‌റ്റോറന്റുകളും മറ്റും അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് നേരത്തെയുള്ള പാല്‍ ഡിമാന്റ് പോലും കുത്തനെ ഇടിയുകയും ചെയ്യുകയുമായിരുന്നു. തല്‍ഫലമായി പ്രവിശ്യയില്‍ വന്‍ തോതില്‍ അധികമായി പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ദുരവസ്ഥയുമുണ്ടായി. അതില്‍ നിന്നും കരകയറുന്നതിനാണ് ഇപ്പോള്‍ കര്‍ഷകര്‍ മില്യണ്‍ കണക്കിന് പാല്‍ ഒഴുക്കിക്കളയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Other News in this category4malayalees Recommends