ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 48; മൊത്തം രോഗികള്‍ 5919; രാജ്യത്ത് കോവിഡ്-19 നിലവില്‍ അപകടകരമല്ല; മഹാമാരിയെ പിടിച്ച് കെട്ടാന്‍ മോറിസന്‍ ഗവണ്‍മെന്റ് നേരത്തെ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഫലം ചെയ്തുവെന്ന് കൊറോണ വൈറസ് ഡാറ്റ മോഡലിംഗ്

ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 48; മൊത്തം രോഗികള്‍ 5919; രാജ്യത്ത് കോവിഡ്-19 നിലവില്‍ അപകടകരമല്ല; മഹാമാരിയെ പിടിച്ച് കെട്ടാന്‍ മോറിസന്‍ ഗവണ്‍മെന്റ് നേരത്തെ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഫലം ചെയ്തുവെന്ന്   കൊറോണ വൈറസ് ഡാറ്റ മോഡലിംഗ്
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 48 ആയി. മൊത്തം രോഗികളുടെ എണ്ണം 5919 ഉം രോഗം ഭേദമായവരുടെ എണ്ണം 2547 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.മറ്റ് നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയ കോവിഡ്-19 വ്യാപനത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള രാജ്യമാണെന്നും അതാണ് വ്യാപനനിരക്കും മരണ നിരക്കും കുറഞ്ഞിരിക്കുന്നതെന്നും എടുത്ത് കാട്ടി ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ കൊറോണ വൈറസ് ഡാറ്റ മോഡലിംഗ് പുറത്ത് വന്നു.

മെല്‍ബണിലെ ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടും യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണുമാണ് ഈ മോഡലിംഗ് തയ്യാറാക്കിയിരിക്കുന്നത്. കൊറോയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതില്‍ ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നതിനാല്‍ ഈ മോഡലിംഗിന് ഏറെ പ്രാധാന്യം കല്‍പിച്ച് വരുന്നു. കൊലയാളി വൈറസിനെ പിടിച്ച് കെട്ടുന്നതിനായി ഓസ്‌ട്രേലിയയിലെ സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ കൈക്കൊണ്ട കര്‍ക്കശമായ മാനദണ്ഡങ്ങള്‍ മൂലം രാജ്യത്ത് പ്രതീക്ഷിച്ചത്ര നാശം വിതയ്ക്കാന്‍ കൊറോണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഈ മോഡലിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വളരെ നേരത്തെ തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണിലെയും എപിഡെമിയോളജിസ്റ്റായ ജെയിംസ് മാക്കാ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോള്‍ വൈറസ് രാജ്യത്ത് അപകടകാരിയല്ലെങ്കിലും ഇനിയും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടകരമാണെന്നും ഈ മോഡലിംഗ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends