കാന്‍ബറയില്‍ കൊറോണ ഭീതി അകലുന്നു; 24 മണിക്കൂറുകള്‍ക്കിടയില്‍ പുതിയ കേസുകളൊന്നുമില്ല; മൂന്നാഴ്ചക്കിടെ കേസുകളൊന്നുമില്ലാത്ത ദിനം; വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഗുണം ചെയ്തു; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കാന്‍ബറയില്‍ കൊറോണ ഭീതി അകലുന്നു; 24 മണിക്കൂറുകള്‍ക്കിടയില്‍ പുതിയ കേസുകളൊന്നുമില്ല; മൂന്നാഴ്ചക്കിടെ കേസുകളൊന്നുമില്ലാത്ത ദിനം; വൈറസിനെ നിയന്ത്രിക്കുന്നതിനുള്ള കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഗുണം ചെയ്തു; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കാന്‍ബറയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ പുതിയ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ആശ്വാസപ്രദമായ വാര്‍ത്ത പുറത്ത് വന്നു. ഇതിനാല്‍ ഇവിടെ വൈറസ് ഭീഷണി ഇല്ലാതായെന്ന വിശ്വാസമാണ് അധികൃതര്‍ പുലര്‍ത്തുന്നത്.മൂന്നാഴ്ചക്കിടെ ഇവിടെ കോവിഡ്-19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യദിനമായിരുന്നു തിങ്കളാഴ്ച. എന്നാല്‍ ചൊവ്വാഴ്ച ഇവിടെ ഒരു പുതിയ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി കൊറോണയെ പിടിച്ച് കെട്ടുന്നതിന് സമീപദിവസങ്ങളിലായി കര്‍ക്കശമായി നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇവിടുത്തെ രോഗത്തെ നിയന്ത്രണാധീനമാക്കാന്‍ സാധിച്ചുവെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വിജയം കടുത്ത ജാഗ്രത തുടര്‍ന്നാല്‍ മാത്രമേ ഇവിടെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനാല്‍ അമിത സുരക്ഷിതത്വ ബോധത്താല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പോലുള്ള മുന്‍കരുതലുകള്‍ ഉടന്‍ ഉപേക്ഷിച്ചാല്‍ അത് അപകടസാധ്യതയേറ്റുമെന്നും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ഗവണ്‍മെന്റ് ഏവരെയും ഓര്‍മിപ്പിക്കുന്നു.

വിദേശത്ത് നിന്നും നിരവധി പേര്‍ മാര്‍ച്ച് മധ്യത്തോടെ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലേക്ക് വന്നപ്പോള്‍ ഇവിടെ കൊറോണ അല്‍പം അധികരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ പഴുതടച്ച നടപടികള്‍ ഇവിടെ സ്വീകരിച്ചതിനെ തുടര്‍ന്ന് വൈറസിനെ പിടിച്ചെ കെട്ടാന്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിക്ക് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അത്ഭുതകരമായ നേട്ടാണുണ്ടാക്കാന്‍ സാധിച്ചിരിക്കുന്നതെന്നാണ് ഇവിടുത്തെ ആക്ടിംഗ് ചീഫ് ഹെല്‍ത്ത് ഓഫീസറായ വനെസ ജോണ്‍സ്റ്റണ്‍ പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ അതിന് ശേഷവും പുതിയ കേസുകള്‍ ഏറിയും കുറഞ്ഞും കാന്‍ബറയില്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനാല്‍ റിലാക്‌സ് ചെയ്തിരിക്കാനാവില്ലെന്നും കോവിഡ്-19നെതിരെ പുലര്‍ത്തുന്ന കടുത്ത ജാഗ്രത തുടരണമെന്നും വനെസ ഓര്‍മിപ്പിക്കുന്നു. 97 കേസുകള്‍ കാന്‍ബറയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ഇവിടെ ഐസിയുവില്‍ കഴിയുന്ന മൂന്ന് പേരടക്കം ആറ് പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 47 പേര്‍ വീടുകളില്‍ സ്വയം ഐസൊലേഷനിലാണ്. മറ്റ് 42 കാന്‍ബറക്കാര്‍ വേഗത്തില്‍ രോഗവിമുക്തരായതിനാല്‍ അവര്‍ക്ക് അധിക കാലം ക്വോറന്റീനില്‍ കഴിയേണ്ടി വന്നിട്ടില്ല.

Other News in this category



4malayalees Recommends