നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനമുണ്ടായാല്‍ റാന്‍ഡം ടെസ്റ്റിംഗും പ്രാദേശികമായി ലോക്ക്ഡൗണുകളും ഏര്‍പ്പെടുത്തും; ഇവിടുത്തെ രോഗബാധിതരില്‍ മിക്കവരും പുറത്ത് നിന്നുമെത്തിയവര്‍; നിലവില്‍ സാമൂഹ്യവ്യാപനമില്ല

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനമുണ്ടായാല്‍  റാന്‍ഡം ടെസ്റ്റിംഗും പ്രാദേശികമായി ലോക്ക്ഡൗണുകളും ഏര്‍പ്പെടുത്തും;  ഇവിടുത്തെ രോഗബാധിതരില്‍ മിക്കവരും പുറത്ത് നിന്നുമെത്തിയവര്‍; നിലവില്‍ സാമൂഹ്യവ്യാപനമില്ല

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം നടന്നുവെന്ന് തെളിഞ്ഞാല്‍ റാന്‍ഡം ടെസ്റ്റിംഗും പ്രാദേശികമായി ലോക്ക്ഡൗണുകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ടെറിട്ടെറിയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. ഹുഗ് ഹെഗീ രംഗത്തെത്തി. ഇവിടെ വൈറസ് സാമൂഹിക വ്യാപനം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഈ വക കടുത്ത പ്രയോഗങ്ങളിലൂടെ അത് നേരിടുമെന്നാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ ആഴ്ച കിംബ്ലെ റീജിയണില്‍ വൈറസ് വ്യാപനം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വെസ്റ്റോണ്‍ ഓസ്‌ട്രേലിയയിലെയും നോര്‍ത്തേണ്‍ ടെറിട്ടെറിയിലെയും വിദൂരസ്ഥങ്ങളായ സമൂഹങ്ങള്‍ക്കിടയിലുള്ള സഞ്ചാരം നടന്നതിനെ ചൊല്ലി കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നതെന്നും ഹെഗീ വെളിപ്പെടുത്തുന്നു. പുറത്ത് നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് എത്തിയവര്‍ക്കാണ് 28 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഡോ. ഹുഗ് ഹെഗീ എടുത്ത് കാട്ടുന്നു. അതിനാല്‍ നിലവില്‍ ഇവിടെ സാമൂഹിക വ്യാപനമുണ്ടായെന്ന് കരുതാനാവില്ലെന്നും ഹെഗീ അഭിപ്രായപ്പെടുന്നു.

ഇനി അഥവാ സാമൂഹിക വ്യാപനം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ റാന്‍ഡം ടെസ്റ്റിംഗ് , പ്രാദേശികമായ ലോക്ക്ഡൗണുകളും മടിക്കാതെ ഉടന്‍ ഏര്‍പ്പെടുത്താനും ഇവിടുത്തെ അധികാരികള്‍ ഒരുങ്ങിയിരിക്കുകയാണെന്നും ഹെഗീ ആവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി ചില പ്രത്യേക പ്രദേശങ്ങളില്‍ ടെസ്റ്റിംഗ് ത്വരിതപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഹെഗീ പറയുന്നു. നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് വന്ന ഒരു യാത്രക്കാരനുമായി നേരിട്ട് ബന്ധപ്പെടാത്ത ആര്‍ക്കെങ്കിലും കോവിഡ്-19 സ്ഥിരീകരിച്ചാല്‍ പ്രസ്തുത പരിസ്ഥിതിയില്‍ വളരെ വേഗത്തില്‍ ടെസ്റ്റുകള്‍ നടത്തുമെന്നും ഹെഗീ ഉറപ്പേകുന്നു. നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കും വിദൂരസ്ഥമായ ആദിവാസി ഗോത്ര സമൂഹങ്ങളിലേക്കും കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വൈറസ് വ്യാപനത്തെ പിടിച്ച് കെട്ടുന്നതിന് സഹായിച്ചുവെന്നാണ് ഡോ.ഹെഗി എബിസി റേഡിയോ ഡാര്‍വിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends