യുഎസില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് നാല് പേര്‍ക്ക്; മരിച്ചത് തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍; കേരളത്തിനു പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികള്‍ 24 ആയി

യുഎസില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് നാല് പേര്‍ക്ക്; മരിച്ചത് തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍; കേരളത്തിനു പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികള്‍ 24 ആയി

യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികളാണ് മരണമടഞ്ഞത്. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.


80 കാരി മറിയാമ്മ മാത്യൂ തൊടുപുഴ സ്വദേശിനിയാണ്. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്.>കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് ന്യൂയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്‌റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ ട്രോളര്‍ ആയിരുന്നു. ഫിലഡല്‍ഫിയയില്‍ കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപക അംഗമായിരുന്ന ലാലു പ്രതാപ് സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

എയര്‍ഫോഴ്സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനായ ഇദ്ദേഹം 35 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ എത്തിയത്. സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ ഡാളസിലാണ് മരണമടഞ്ഞത്. പ്ലേനോയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതായി ആശുപത്രിയിലാക്കുകയായിരുന്നു. സൈനിക സ്‌കൂളില്‍ പഠിച്ച സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം 2001 ല്‍ ആയിരുന്നു അമേരിക്കയില്‍ എത്തിയത്.

തൃശൂര്‍ സ്വദേശിയായ ടെന്നിസണ്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലാണ് മരണമടഞ്ഞത്. റോക്ക്ലാന്റ് കൗണ്ടിയിലായിരുന്നു താമസിച്ചിരുന്നത്. എല്ലാവരുടേയും സംസ്‌ക്കാരം പിന്നീട് നടക്കും. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ യുഎസ് പൗരന്മാരെ പോലെ അവിടുത്തെ മലയാളികളും ആശങ്കയിലാണ്. ആതുര സേവന മേഖലയില്‍ അനേകം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

Other News in this category



4malayalees Recommends