കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കകം സൗദിയില്‍ രോഗികളുടെ എണ്ണം 10,000 മുതല്‍ 2 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്; ദുരന്തം ഒഴിവാക്കാന്‍ വീട്ടില്‍ ഇരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കകം സൗദിയില്‍ രോഗികളുടെ എണ്ണം 10,000 മുതല്‍ 2 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്; ദുരന്തം ഒഴിവാക്കാന്‍ വീട്ടില്‍ ഇരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കകം രോഗികളുടെ എണ്ണം 10,000 മുതല്‍ 2 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ മുന്നറിയിപ്പ്. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ ജനം വീട്ടിലിരിക്കണമെന്നും അഭ്യര്‍ഥിച്ചു.അതേസമയം, ജാഗ്രതാ നടപടികള്‍ വൈകിയ രാജ്യങ്ങളിലേതുപോലുള്ള അവസ്ഥ സൗദിയില്‍ ഉണ്ടാകില്ലെന്നും പ്രത്യാശിച്ചു. മികച്ച ആരോഗ്യ സൗകര്യങ്ങളാണ് രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 80,000 കിടക്കകളും 8000 അടിയന്തര ചികിത്സാ സൗകര്യങ്ങളും 2000 ഐസലേഷന്‍ ബെഡുകളും 8000ത്തിലേറെ വെന്റിലേറ്ററുകളുമുണ്ട്.


മതിയായ സൗകര്യങ്ങളുണ്ടെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കാതായാല്‍ സാമൂഹികവ്യാപനത്തിന് കാരണമാകുമെന്നും സൂചിപ്പിച്ചു. ഇളവുള്ള സമയത്ത് കൂട്ടത്തോടെ ജനം വ്യാപാര കേന്ദ്രങ്ങളില്‍ എത്തിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇതാണ് 24 മണിക്കൂര്‍ കര്‍ഫ്യൂവിലേക്ക് സര്‍ക്കാര്‍ എത്തിയത്. അതിനാല്‍ ഓരോരുത്തരും സ്വയം നിയന്ത്രണം പാലിച്ച് വീടുകളില്‍ ഇരുന്ന് സ്വന്തത്തിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends