കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ; മൊത്തം രോഗികള്‍ 17,897; ഇന്നലെ മാത്രം പുതിയ 58 മരണങ്ങളും പുതിയ 1230 കേസുകളും സ്ഥിരീകരിച്ചു; 150മരണങ്ങളും 9340 രോഗികളുമായി രാജ്യത്തെ എപിസെന്ററായി ക്യൂബെക്ക്; കടുത്ത ജാഗ്രത വേണമെന്ന് ട്യൂഡ്യൂ

കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ; മൊത്തം രോഗികള്‍ 17,897; ഇന്നലെ മാത്രം പുതിയ 58 മരണങ്ങളും പുതിയ 1230 കേസുകളും സ്ഥിരീകരിച്ചു; 150മരണങ്ങളും  9340 രോഗികളുമായി രാജ്യത്തെ എപിസെന്ററായി ക്യൂബെക്ക്; കടുത്ത ജാഗ്രത വേണമെന്ന് ട്യൂഡ്യൂ
കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ആയി ഉയര്‍ന്നുവെന്നും മൊത്തം കോവിഡ്-19 രോഗികളുടെ എണ്ണം 17,897 ആയി വര്‍ധിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതുവരെയായി രാജ്യത്ത് രോഗത്തില്‍ നിന്നും 4028 പേര്‍ക്കാണ് മുക്തിയുണ്ടായിരിക്കുന്നത്.ഇന്നലെ മാത്രം 1230 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇന്നലെ പുതുതായി 58 മരണങ്ങളുമുണ്ടായിട്ടുണ്ട്.4050 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്ന് രാജ്യത്തെ പ്രൊവിന്‍സുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

കാനഡയില്‍ ആകെ 352,564 കോവിഡ്-19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ബ്രിട്ടീഷ് കൊളംബിയയിലും ആല്‍ബര്‍ട്ടയിലും 25 വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗത്തെ നേരിടുന്നതിനായി 30,000 പുതിയ വെന്റിലേറ്ററുകള്‍ നിര്‍മിക്കുമെന്നും ഇവയെല്ലാം രാജ്യത്തിനകത്ത് തന്നെയാണ് നിര്‍മിക്കുന്നതെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.നോവ സ്‌കോട്ടിയയില്‍ ആദ്യ കോവിഡ്-19 മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രൊവിന്‍സില്‍ മൊത്തം രോഗികള്‍ 310 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

കാനഡയിലെ കൊറോണയുടെ എപിസെന്ററായി ക്യൂബെക്ക് മാറിയിട്ടുണ്ട്. ഇവിടെ 760 കോവിഡ് കേസുകളും 29 മരണങ്ങളുമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.ക്യൂബെക്കില്‍ മൊത്തം കൊറോണ മരണങ്ങള്‍ 150ഉം കേസുകളുടെ എണ്ണം 9340 ആയും വര്‍ധിച്ചിട്ടുണ്ട്.രാജ്യത്ത് കൊറോണ ഇത്തരത്തില്‍ കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ജനം കഴിയുന്നതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത ദുരന്തമുണ്ടാകുമെന്നും ട്ര്യൂഡ്യൂ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends