കൊവിഡ് പ്രതിസന്ധിക്കിടെ ഡോക്ടറായി ജോലിയില്‍ തിരികെ പ്രവേശിച്ച് 2019 ലെ മിസ് ഇംഗ്ലണ്ട് ഭാഷ മുഖര്‍ജി; കൊറോണ പ്രതിസന്ധിയില്‍ താന്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ വംശജയായ മുഖര്‍ജി

കൊവിഡ് പ്രതിസന്ധിക്കിടെ ഡോക്ടറായി ജോലിയില്‍ തിരികെ പ്രവേശിച്ച് 2019 ലെ മിസ് ഇംഗ്ലണ്ട് ഭാഷ മുഖര്‍ജി.കൊല്‍ക്കത്ത സ്വദേശിയായ ഭാഷയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് മിസ് ഇംഗ്ലണ്ട് പട്ടം ലഭിക്കുന്നത്. വിജയകിരീടം ചൂടിയ ഭാഷ ആതുര സേവന രംഗത്തോട് താത്കാലികമായി വിടപറഞ്ഞ് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തുകയായിരുന്നു.

ഡോക്ടറായി തിരികെ ജോലിയില്‍ പ്രവേശിക്കുകയെന്നത് കടുത്ത തീരുമാനമല്ലെന്നും കൊറോണ പ്രതിസന്ധിയില്‍ താന്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടത് അനിവാര്യമാണെന്നും 24 കാരിയായ ഭാഷ പറയുന്നു.

നാലാഴ്ച മുമ്പ് വരെ ഭാഷ ഇന്ത്യയിലായിരുന്നു. അപ്പോഴാണ് യുകെയില്‍ സ്ഥിതി വഷളാകുന്നത്. തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനായി ബുധനാഴ്ച ഭാഷ യുകെയില്‍ തിരിച്ചെത്തി. പില്‍ഗ്രിം ആശുപത്രിയിലെ ഡോക്ടറായാണ് ഭാഷ ചുമതലയേല്‍ക്കുക. രണ്ടാഴ്ചത്തെ സെല്‍ഫ് ക്വാറന്റീന് ശേഷം ഭാഷ ജോലിയില്‍ തിരികെ പ്രവേശിക്കും.

Other News in this category4malayalees Recommends