സൗത്ത് ഓസ്‌ട്രേലിയയില്‍ പബ്ലിക്ക് ഹോസ്പിറ്റലുകളിലെ നൂറ് കണക്കിന് കാഷ്വല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു; കാരണം കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികളില്ലാത്തതിനാല്‍; ഇവരെ കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കണമെന്ന്

സൗത്ത് ഓസ്‌ട്രേലിയയില്‍ പബ്ലിക്ക് ഹോസ്പിറ്റലുകളിലെ നൂറ് കണക്കിന് കാഷ്വല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു; കാരണം കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികളില്ലാത്തതിനാല്‍; ഇവരെ കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കണമെന്ന്
സൗത്ത് ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയുള്ളതിനാല്‍ നൂറ് കണക്കിന് കാഷ്വല്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടപ്പെടുന്നതോ അല്ലെങ്കില്‍ അവരുടെ ഷിഫ്റ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതോ ആയ ഭീഷണിയേറി വരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവര്‍ക്ക് വേയ്ജ് സബ്‌സിഡികള്‍ നേടാന്‍ അവസരം ലഭിക്കുന്നില്ലെന്ന ആശങ്കയും ശക്തമാണ്.സൗത്ത് ഓസ്‌ട്രേലിയയിലെ പൊതുആശുപത്രികളില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ നഴ്‌സുമാരാണീ പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.

കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ അത്യാവശ്യമല്ലാത്ത എല്ലാ സര്‍ജറികളും നിരോധിച്ചതിനെ തുടര്‍ന്നാണ് നൂറ് കണക്കിന് കാഷ്വല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇവര്‍ക്ക് ഗവണ്‍മെന്റ് സബ്‌സിഡികള്‍ കൂടി സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്നതും ഇവരുടെ സ്ഥിതി ദയനീയമാക്കുന്നു. ഇത്തരത്തില്‍ തൊഴില്‍ ഇല്ലാതാവുന്ന നഴ്‌സുമാരെ കോവിഡ്-19 പോരാട്ടത്തിനായി നിയോഗിച്ചാല്‍ അവരുടെ ജോലി ഉറപ്പാക്കാനും മഹാമാരിയെ എളുപ്പം പിടിച്ച് കെട്ടാനും സാധിക്കുമെന്ന ഇരട്ട നേട്ടമുണ്ടെന്നാണ് ഇന്നലെ പാര്‍ലിമെന്റില് ഈ പ്രശ്‌നം ചര്‍ച്ചചെയ്യവേ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരക്കാരെ കോണ്‍ടാക്ട് ട്രേസിംഗ്, അല്ലെങ്കില്‍ വള്‍നറബിളായ റെസിഡന്റുമാരുമായി ഫോണില്‍ ബന്ധപ്പെടല്‍ തുടങ്ങിയ ഡ്യൂട്ടികള്‍ക്ക് കോവി്-19കാലത്ത് പ്രയോജനപ്പെടുത്താമെന്നാണ് പ്രതിപക്ഷം നിര്‍ദേശിക്കുന്നത്. നഴ്‌സുമാരെ ഏറ്റവും ആവശ്യമായി വരുന്ന വേളയിലാണ് കാഷ്വല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതെന്നും ഇതിനൊരു പരിഹാരം ഉടനടി കാണണമെന്നുമാണ് ഓപ്പോസിഷന്‍ ഹെല്‍ത്ത് വക്താവായ ക്രിസ് പിക്ടോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends