ഓസ്‌ട്രേലിയയില്‍ കൊറോണ വ്യാപനിരക്ക് വന്‍തോതില്‍ കുറഞ്ഞു; രോഗപ്പകര്‍ച്ചാ നിരക്ക് 25 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞു; ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ നിര്‍ദേശം; ലക്ഷ്യം നിരക്ക് പൂജ്യത്തിലെത്തിക്കല്‍

ഓസ്‌ട്രേലിയയില്‍ കൊറോണ വ്യാപനിരക്ക് വന്‍തോതില്‍ കുറഞ്ഞു;  രോഗപ്പകര്‍ച്ചാ നിരക്ക്   25 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞു; ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ നിര്‍ദേശം; ലക്ഷ്യം നിരക്ക് പൂജ്യത്തിലെത്തിക്കല്‍
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 50 ആവുകയും രോഗബാധിതരുടെ എണ്ണം 6013 ആവുകയും ചെയ്തുവെങ്കിലും രാജ്യത്തെ കോവിഡ്-19 വ്യാപനത്തിന്റെ നിരക്കില്‍ ആശാവഹമായ ഇടിവുണ്ടായിരിക്കുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് കോവിഡ്-19 ബാധിച്ച് 2813 പേര്‍ അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ചിട്ടുമുണ്ട്.

മാര്‍ച്ച് മധ്യത്തില്‍ 25 ശതമാനം എന്ന മൂര്‍ധന്യാവസ്ഥയിലെത്തിയിരുന്ന വൈറസ് വ്യാപന നിരക്ക് നിലവില്‍ അതായത് ഏപ്രില്‍ ആദ്യം വെറും 5 ശതമാനമായിഇടിഞ്ഞ് താഴ്ന്നിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ ഒരു ചാര്‍ട്ട് എടുത്ത് കാട്ടുന്നത്. അഞ്ച് ദിവസത്തെ വൈറസ് വ്യാപനനിരക്കിന്റെ ശരാശരി ചലനത്തെ ആസ്പദമാക്കിയാണീ ചാര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ കൊറോണ വ്യാപന നിരക്ക് പൂജ്യത്തിലെത്തിക്കാനാണ് അധികൃതര്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നത്.

രോഗത്തെ പിടിച്ച് കെട്ടിക്കൊണ്ട് ഓസ്‌ട്രേലിയ നേരായ വഴിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും തല്‍ഫലമായി കോവിഡ്-19 വ്യാപനനിരക്ക് വന്‍ തോതില്‍ കുറയ്ക്കാനായെന്നും എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു.എന്നാല്‍ ഈ ആശ്വാസകരമായ അവസ്ഥ തുടര്‍ന്നും നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമേകാനാവില്ലെന്നും അവര്‍ മുന്നറിയിപ്പേകുന്നു ലോക്ക്ഡൗണ്‍ , നിയന്ത്രണങ്ങള്‍, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ വൈറസ് വ്യാപന നിരക്ക് എത്രമാത്രം കുറയ്ക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാകുന്നതില്ലെന്നും എക്‌സ്പര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നു.

ജനുവരി 25 മുതല്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട ഓരോ കോവിഡ് 19 കേസുകളുടെ നാഷണല്‍ ഡാറ്റാബേസിലെ കണക്കുകളെ ഉപയോഗിച്ചാണീ ചാര്‍ട്ട് തയ്യാറാക്കിയത്. സ്ത്രീ പുരുഷന്‍മാരിലെ വൈറസ് ബാധ, ഓരോ പ്രദേശങ്ങളിലെയും വൈറസ് ബാധ, ഓരോ കേസിന്റെയും ഉറവിടം തുടങ്ങിയവ എബിസി ന്യൂസ് സമാഹരിച്ച ഡാറ്റാബേസ് ട്രാക്ക് ചെയ്യുന്നുണ്ട്.ലോക്ക് ഡൗണ്‍ പോലുള്ള കര്‍ക്കശമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഇനിയും തുടര്‍ന്നാല്‍ മാത്രമേ ഇത്തരത്തില്‍ വൈറസ് വ്യാപനനിരക്ക് ഇനിയും താഴ്ത്താന്‍ സാധിക്കുകയുള്ളുവെന്നും ഈ ചാര്‍ട്ടിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends