അനിയന്‍ ജോര്‍ജിന്റെ ഭാര്യാസഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി

അനിയന്‍ ജോര്‍ജിന്റെ ഭാര്യാസഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി

ന്യുജെഴ്സി: കോവിഡിനെതിരായ പോരാട്ടത്തില്‍ മലയാളിക്കു നേതുത്വം നല്‍കുന്ന ഫോമാ നേതാവ് അനിയന്‍ ജോര്‍ജിന്റെ ഭാര്യ സിസിയുടെ സഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി.


വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്നു രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യൂണിവേഴ്സിറ്റി വോളിബോള്‍ താരമായിരുന്നു. എലിസബത്തിലെ ഇമ്മാനുവല്‍ സി.എസ്.ഐ. ചര്‍ച്ച് അംഗമാണ്

മല്ലപ്പള്ളി കൊച്ചിക്കുഴി പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്

ഭാര്യ ഉഷ പുല്ലാട് വലിയത്ത് കുടുംബാംഗം. മകന്‍: വിദ്യര്‍ഥിയായ ജെറി.

സഹോദരര്‍: ഡെയ്സി പണിക്കര്‍ (ലക്നൊ) അന്നമ്മ സഖറിയ (സ്റ്റാറ്റന്‍ ഐലന്‍ഡ്), സൂസി സഖറിയ (ന്യു ജെഴ്സി) സിസി അനിയന്‍ ജോര്‍ജ് (ന്യു ജെഴ്സി) തോമസ് ഈപ്പന്‍ (ന്യു ജെഴ്സി), ജോണ്‍സണ്‍ ഈപ്പന്‍ (ന്യു ജെഴ്സി)

ഇന്‍ ലോസ്: ജോസഫ് സഖറിയ (മാന്നാനം ചെമ്മരപ്പള്ളീല്‍ കുടുംബാംഗം), ഐപ്പ് സഖറിയ (പുതുപ്പള്ളി പട്ടശേരില്‍), ജയ ഈപ്പന്‍ (വെണ്ണീക്കുളം മാലയില്‍) അനിയന്‍ ജോര്‍ജ് (മല്ലപ്പള്ളി കുത്തുകല്ലുങ്കല്‍), സുജ (കോട്ടയം കഞ്ഞിക്കുഴി കണ്ടഞ്ചേരിയില്‍)

വിശദ വിവരങ്ങള്‍ പിന്നാലെ.

Other News in this category4malayalees Recommends