'കോവിഡ് -19 ' വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

'കോവിഡ് -19 ' വിദ്യാര്‍ത്ഥികള്‍ക്ക്  സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

ഓസ്‌ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതര്‍ക്ക് സഹായവുമായി നാവോദയ ഓസ്‌ട്രേലിയ. വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി.


നവോദയ ബ്രിസ്ബന്‍ ആദ്യഘട്ടത്തില്‍ വിവിധ സര്‍വ്വകാലാശാലകളില്‍ പഠിക്കുന്ന ദുരിതത്തിലായ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികള്‍ക്ക് രൂപം നല്‍കി.

ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവര്‍ക്കായി നോര്‍ത്തേണ്‍ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് - 19 ഹെല്‍ത്ത് ഡെസ്‌ക് ആരംഭിച്ചു. നവോദയ ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഫോണ്‍ വിളിച്ചോ, മെസേജ് ചെയ്‌തോ വിശദാംശങ്ങള്‍ അറിയിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഗൈഡന്‍സ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികള്‍ക്കാണ് ഇത് ആശ്വാസമാകുന്നത്.

കൂടാതെ നവോദയ പെര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങളായ പലവ്ഞ്ജനങ്ങളും. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങള്‍ അടക്കം വിതരണം ചെയ്തു.

വിക്ടോറിയയിലും മെല്‍ബണ്‍ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്ണിയിലും അഡ്‌ലൈഡിലും നവോദയ ഓസ്‌ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്‌നബാധിതര്‍ക്ക് സഹായമൊരുക്കാന്‍ രംഗത്തിറങ്ങുകയാണ്.

KG സജീവ്

സെക്രട്ടറി

+61421875537

സജീവ് കുമാര്‍

കണ്‍വീനര്‍, മീഡിയ കമ്മിറ്റി

+61410759328

നവോദയ ഓസ്‌ട്രേലിയ

Other News in this category



4malayalees Recommends