മദ്യലഹരിയില്‍ കാമുകിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു; വിശന്നപ്പോള്‍ മൃതദേഹത്തിലെ കാലുകള്‍ മുറിച്ചെടുത്ത് മാംസം പൊരിച്ച് തിന്നു; ഒടുവില്‍ കാമുകന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ കാമുകിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു; വിശന്നപ്പോള്‍ മൃതദേഹത്തിലെ കാലുകള്‍ മുറിച്ചെടുത്ത് മാംസം പൊരിച്ച് തിന്നു; ഒടുവില്‍ കാമുകന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ യുവാവ് കാമുകിയെ വെട്ടി കാലുകള്‍ മുറിച്ച് മാംസം പൊരിച്ച് തിന്നു. യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ലോകത്തെയൊന്നടങ്കം ഞെട്ടിക്കുന്ന വിചിത്ര സംഭവം നടന്നത്. നാല്‍പ്പത്തിയൊന്നുകാരനായ പ്രതി ഒലക്സാന്‍ഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു .50 വയസ്സുകാരിയെയാണ് നാല്‍പ്പത്തിയൊന്നുകാരന്‍ ക്രൂരമായി കൊലചെയ്ത് ഭക്ഷണം പാചകം ചെയ്ത് കഴിച്ചത്.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, അന്ന് രാത്രി ഇരുവരും വീട്ടിലിരുന്ന് നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെ ലഹരി മൂത്ത് ഒലക്സാന്‍ഡര്‍ കാമുകിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാലുകള്‍ മുറിച്ചെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി നദിയുടെ സമീപം ഉപേക്ഷിക്കുകയും ചെയ്തു. പിറ്റേദിവസം നദിയില്‍ മീന്‍പിടിക്കാനെത്തിയ ഒരു കുടുംബമാണ് ചാക്കില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ മൃതദേഹത്തിന് കാലുകള്‍ ഇല്ലെന്ന് കണ്ടെത്തി.

മരിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം തന്നെ 50 കാരിയുടെ കാമുകനായ ഒലക്സാന്‍ഡറിനെ തിരഞ്ഞ് പോലീസ് ഇയാളുടെ വീട്ടിലെത്തി. സ്ത്രീയുടെ കാലുകള്‍ മുറിച്ച് മാംസം പൊരിച്ച് തിന്നുന്ന ഒലക്സാന്‍ഡറിനെയാണ് പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Other News in this category4malayalees Recommends