പെട്ടെന്നൊരു ദിവസം ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണം; രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകര്‍; ഇത്തരത്തിലുള്ള ആളുകളെ നിരീക്ഷണത്തിലാക്കണമെന്നും വിദഗ്ദര്‍
രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകര്‍. കൊറോണരോഗികളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഗവേഷകര്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തിയത്.ഇറ്റലിയില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പറയുന്നത്.
ഇത്തരത്തിലുള്ള ആളുകളെ നിരീക്ഷണത്തിലാക്കണമെന്നും ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമുള്ള നാന്നൂറോളം വരുന്ന ഗവേഷകരുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള സര്‍വേകളും മറ്റും ശേഖരിച്ചായിരുന്നു ഇവരുടെ പഠനം.
ഗന്ധവും രുചിയും നഷ്ടപ്പെടുന്നതിന് പുറമെ വരണ്ട ചുമ, പനി,ക്ഷീണം എന്നിവയാണ് കൊറോണ രോഗികളില്‍ കൂടുതല്‍ പേരിലും കണ്ടെത്തിയിട്ടുള്ള ലക്ഷണങ്ങള്‍.