ഫാ. പി. സി ജോര്‍ജ്ജിന്റെ പിതാവ് പീടികപറമ്പില്‍ പി. സി ചാക്കോ (82 ) നിര്യാതനായി

ഫാ. പി. സി ജോര്‍ജ്ജിന്റെ പിതാവ് പീടികപറമ്പില്‍  പി. സി ചാക്കോ (82 ) നിര്യാതനായി

ഡിട്രോയിറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയും, ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ടുമായ പി. സി ജോര്‍ജ് അച്ചന്റെ വന്ദ്യ പിതാവ് എരുമേലി കനകപ്പലം പീടികപറമ്പില്‍ പി. സി ചാക്കോ (82 ) വാര്‍ധ്യക്യസഹജമായ അസുഖം മൂലം ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഭവനത്തില്‍ ആരംഭിക്കും . 11 30 -നു അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ യുടെ പ്രധാന കാര്‍മികത്വത്തില്‍ കനകപ്പലം


സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടക്കും.

കോഴഞ്ചേരി തെക്കേമല മണ്ണില്‍ കുടുംബാഗമായ പരേതയായ ഏലിയാമ്മ ചാക്കോ ആണ് സഹധര്‍മ്മിണി

മക്കള്‍ :

ജെസ്സി തോമസ് (മണിമല)

ജോസി പി. ചാക്കോ (കനകപ്പലം)

ഫാ.പി. സി ജോര്‍ജ്ജ് (ഡിട്രോയിറ്റ്)

മരുമക്കള്‍:

തോമസ്, ജാക്വിലിന്‍ ജോസി, ദീപ ജോര്‍ജ്ജ്

കൊച്ചുമക്കള്‍:

ജോസിലിന്‍, അന്ന, അക്‌സ, ഡോണ, സോണ, ജൊഹാന്‍, ജോയന്ന, ജോനാഥന്‍

സംസ്‌കാര ശുശ്രൂഷകള്‍ തത്സമയം ഓര്‍ത്തോഡോക്‌സ് റ്റി.വി യില്‍ ലഭ്യമാകും

http://www.orthodoxtv.in/3016/12/orthodox-tv-live.html?m=1

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായും, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിനു വേണ്ടി ഫാ.മാത്യൂസ് ജോര്‍ജ്ജ്, ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി മിസ്സിസ്. രൂപ ജോണ്‍, ഓര്‍ത്തോഡോക്‌സ് റ്റി.വിക്കു വേണ്ടി ചെയര്‍മാന്‍ അഭിവന്ദ്യ ഡോ. പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത, സി. ഇ. ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം തുടങ്ങിയവര്‍ പ്രാര്‍ഥനാ പൂര്‍വമായഅനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. പി സി ജോര്‍ജ്ജ്: +1 (248) 805-3223

Other News in this category4malayalees Recommends