ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ സ്‌കൂളുകളില്‍ ടേം ടു വിന്റെ ആദ്യദിനത്തില്‍ രജിസ്ട്രര്‍ ചെയ്തത് വെറും അഞ്ച് ശതമാനം കുട്ടികള്‍; കൊറോണപ്പേടിയില്‍ വിദ്യാര്‍ത്ഥികള്‍;എന്‍എസ്ഡബ്ല്യൂവില്‍ മേയ് 11 മുതല്‍ ആഴ്ചയിലൊരു ദിവസം സ്‌കൂള്‍

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ സ്‌കൂളുകളില്‍ ടേം ടു വിന്റെ ആദ്യദിനത്തില്‍ രജിസ്ട്രര്‍ ചെയ്തത് വെറും അഞ്ച് ശതമാനം കുട്ടികള്‍;   കൊറോണപ്പേടിയില്‍ വിദ്യാര്‍ത്ഥികള്‍;എന്‍എസ്ഡബ്ല്യൂവില്‍ മേയ് 11 മുതല്‍ ആഴ്ചയിലൊരു ദിവസം സ്‌കൂള്‍

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചില സ്‌കൂളുകള്‍ ടേം ടു ആരംഭിച്ചുവെങ്കിലും നേരിട്ട് സ്‌കൂളില്‍ പോകാനുള്ള രജിസ്‌ട്രേഷനില്‍ വന്‍ ഇടിവാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ ഭീഷണിയുണ്ടെങ്കിലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ അപകടമൊന്നുമില്ലെന്ന് സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവര്‍ത്തിച്ച് നിര്‍ദേശമേകിയിട്ടും മിക്കവരും കുട്ടികളെ വീടുകളില്‍ തന്നെ ഇരുത്തുകയാണ് ചെയ്തിരിക്കുന്നത്.ടേം ടു വിന്റെ ആദ്യദിനത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അറ്റന്‍ഡ് ചെയ്യാന്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് വെറും അഞ്ച് ശതമാനം കുട്ടികളാണ്.

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിക്ക് പുറമെ മറ്റ് ചില സ്റ്റേറ്റുകളും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. ഉദാഹരണമായി ന്യൂ സൗത്ത് വെയില്‍സില്‍ മേയ് 11 മുതല്‍ ആഴ്ചയിലൊരു ദിവസം സ്‌കൂളുകള്‍ തുറക്കുന്നതായിരിക്കും. മൊത്തം പത്താഴ്ചത്തെ ടേമില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനാണ് കാന്‍ബറയിലെ പബ്ലിക് സ്‌കൂള്‍ ടീച്ചര്‍മാര്‍ ഒരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും മികച്ച റിമോട്ട് ലേണിംഗ് സിസ്റ്റം ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലാണെന്നാണ് ചീഫ് മിനിസ്റ്റര്‍ ആന്‍ഡ്ര്യൂ ബാര്‍ പറയുന്നത്.

ഇതിന്റെ ഭാഗമായി ഇവിടെ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും സൗജന്യമായി ആക്‌സസ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നത് തുടരുകയാണെങ്കില്‍ ഓണ്‍ലൈന്‍ ഓണ്‍ലി സമീപനത്തില്‍ മാറ്റം വരുത്തിയേക്കുമെന്നും അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയില്‍ മിക്കയിടങ്ങളിലും കൊറോണ പടര്‍ച്ചയില്‍ കാര്യമായ കുറവുണ്ടെങ്കിലും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ മിക്ക രക്ഷിതാക്കളും പേടിച്ച് നില്‍ക്കുന്ന അവസ്ഥയാണുള്ളത്.


Other News in this category



4malayalees Recommends