കോവിഡ് 19: അമേരിക്കന്‍ മലയാളികളുടെ പ്രശ്നപരിഹാരത്തിനായി ടാക്സ് ഫോഴ്സ്

കോവിഡ് 19: അമേരിക്കന്‍ മലയാളികളുടെ പ്രശ്നപരിഹാരത്തിനായി ടാക്സ് ഫോഴ്സ്

കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ടാക്സ് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. 815 595 2068 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍. ആരോഗ്യപരമായ വിഷങ്ങള്‍, ഇമിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍, വിസാ- തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍, യാത്ര മുടങ്ങിയതുമായ ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആശയക്കുഴപ്പം, പ്രയമായവര്‍ക്കുവേണ്ട സഹായങ്ങള്‍, അസുഖബാധിതരുടെ ആവശ്യങ്ങള്‍, സാമ്പത്തിക സംശയങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ക്കായി ഈ ഹെല്‍പ് ലൈനെ ബന്ധപ്പെടാം.


നോര്‍ക്കയുമായി സഹകരിച്ചായരിക്കും ഈ ടാക്സ് ഫോഴ്സ് പ്രവര്‍ത്തിക്കുക. ലോക കേരള സഭയുടെ അമേരിക്കയിലെ പ്രതിനിധികളും പ്രതിനിധികളും, ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബ്, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെല്‍പ് ഡസ്‌കിനു അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട്.

Other News in this category



4malayalees Recommends