കൊച്ചി പ്രവാസി വ്യവസായ സംരംഭകന്‍ കൊറോണ നിര്‍ണ്ണയിക്കുന്ന ഉപകരണവുമായി രംഗത്ത്

കൊച്ചി പ്രവാസി വ്യവസായ സംരംഭകന്‍ കൊറോണ നിര്‍ണ്ണയിക്കുന്ന ഉപകരണവുമായി രംഗത്ത്

കൊച്ചിയിലെ പുതിയ വ്യവസായ സംരംഭമായ Doctor spot technologies ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൊറോണ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന കൊറോണ മീറ്റര്‍ എന്ന ഉപകരണം രൂപകല്‍പന


ചെയ്തിരിക്കുന്നത്.വൈറസ് ബാധ മാത്രമല്ല, രോഗബാധിതരില്‍ ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനവും നിര്‍ണ്ണയിക്കാന്‍ ഇത് സഹായിക്കുന്നു.രോഗത്തോടൊപ്പം ആന്തരിക അവയവങ്ങളുടെ ആരോഗ്യവും , പ്രവര്‍ത്തന ക്ഷമതയും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ ലോക വിപണിയില്‍ തന്നെ ആദ്യമാണ്.

Deep learning Algorithm ഉപയോഗിച്ചു് വികസിപ്പിച്ചിരിക്കുന്ന ഈ ഉപകരണം രോഗലക്ഷണങ്ങള്‍ ശേഖരിച്ച ശേഷം 96 % കൃത്യമായി പരിശോധനാഫലം തരുന്നു. വിദൂരത്തിരുന്നു തന്നെ ഡോക്ടര്‍ക്ക് രോഗനിര്‍ണ്ണയം നടത്തുകയും രോഗിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ സാധിക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ സവിശേഷത.വൈറസ് ആന്തരികവയവങ്ങളെ ബാധിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും രക്തത്തിലെ ഓക്സിജന്റെ അളവും നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കുന്നു.

എന്നാല്‍ രോഗി കൊടുക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും രോഗനിര്‍ണയത്തിന്റെ കൃത്യത. ഈ ഉപകരണമുപയോഗിച്ച് ശേഖരിക്കുന്ന temp , pulse rate, respiratory rate, എന്നിവ My care എന്ന

ആപ്പില്‍ ശേഖരിക്കപ്പെടുന്നു. രോഗനിര്‍ണ്ണയം, രോഗത്തിന്റെ തീവ്രത, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഇവയൊക്കെ നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനവും My care ല്‍ ഉണ്ട്. ഇതിനു സഹായിക്കുന്ന

സംവിധാനങ്ങളാണ് Organ Meter, Infection meter എന്നിവ.

തങ്ങള്‍ FDA, NHS, ANVISA യുടെയും ബ്രസീല്‍ , ഇന്ത്യ,യുകെ.യുഎസ്എ എന്നീ രാജ്യങ്ങളിലെ ഐസിഎംആര്‍ അംഗീകാരത്തിന് വേണ്ടിയും കാത്തിരിക്കുകയാണെന്ന് Doctor Spot Technologies CEO ഷോജി മാത്യു പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ രോഗത്തിന്റെ വ്യാപനവും തീവ്രതയും രൂക്ഷമായതിനാല്‍ ഈ പ്രദേശങ്ങളെ ആണ് പ്രാഥമികമായി കേന്ദ്രീകരിച്ചിക്കുന്നതു എന്ന് അദ്ദ്ദേഹം കൂട്ടി ചേര്‍ത്തു. തങ്ങള്‍ യു.കെ

യിലെ ഒരു കമ്പനി യുമായി partnership ല്‍ ഇതിനോടകം പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദ്ദേഹം പറഞ്ഞു.

ഈ വൈറസ് ബാധ കണ്ടെത്തുന്നതിനും തടയുന്നതിനും ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച മാര്‍ഗമാണ് AI ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ . കൊറോണ ലോകവ്യാപകമായതോടെ ധൃതഗതിയില്‍ തന്നെ പരിഹാരം

കണ്ടെത്തി തടയാന്‍ അ ക വലിയ പങ്കു വഹിക്കുന്നു. വരും വര്‍ഷങ്ങളില്‍ മികവുറ്റ കണ്ടുപിടുത്തങ്ങളുമായി ആരോഗ്യ രംഗത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് Doctor spot സഹസ്ഥാപകരായ Shoji

യും ഭാര്യ Manuവും. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനോടൊപ്പം തന്നെ ആഗോള ആരോഗ്യ മേഖലയെയും പിന്തുണക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് സംരഭകരില്‍ ഒരാളായ Deepak Mathew പറഞ്ഞു.

Other News in this category



4malayalees Recommends